ബിഗ് ബോസ് രണ്ടിലൂടെ വീണയെപ്പോലെ പ്രേക്ഷകര്‍ക്ക് പരിചിതമായ രണ്ടുമൂന്ന് പേരുകളുണ്ട്. ഒന്ന് കണ്ണേട്ടനും മറ്റൊന്ന് അമ്പൂച്ചനും. ഇവരെ ബിഗ് ബോസിന് ശേഷവും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലും ഒരുപോലെ തിളങ്ങിയ താരമാണ് വീണ നായര്‍. അഭിനയത്തോടൊപ്പം നൃത്തവും പാട്ടുമടക്കം നിരവധി നമ്പറുകള്‍ വീണയിലുണ്ടെന്ന് പലരും മനസിലാക്കിയത് ബിഗ് ബോസ് സീസണ്‍ രണ്ടിന് ശേഷമായിരുന്നു. മികച്ച മത്സരാര്‍ത്ഥിയായി കളിച്ച ബിഗ് ബോസ് നിര്‍ത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പുറത്തായത്.

ബിഗ് ബോസ് രണ്ടിലൂടെ വീണയെപ്പോലെ പ്രേക്ഷകര്‍ക്ക് പരിചിതമായ രണ്ടുമൂന്ന് പേരുകളുണ്ട്. ഒന്ന് കണ്ണേട്ടനും മറ്റൊന്ന് അമ്പൂച്ചനും. ഇവരെ ബിഗ് ബോസിന് ശേഷവും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ വീണ ഇവരുടെ വിശേഷങ്ങള്‍ നിരവധി പങ്കുവയ്ക്കാറുണ്ട്. ഇതിനെല്ലാം ആരാധകരും പ്രതികരണവുമായി എത്താറുണ്ട്. 

ഇപ്പോഴിതാ കണ്ണേട്ടനുമൊത്തുള്ള ജീവിതം ആരംഭിച്ചതിന്റെ, വിവാഹ വാര്‍ഷികത്തിന്റെ ആഘോഷ വിശേഷം പങ്കുവച്ചിരിക്കുകയാണ് വീണ. എന്റെ നെഞ്ചാകെ നീയല്ലേ എന്ന ഗാനം പശ്ചാത്തലമാക്കിയുള്ള ഒരു വീഡിയോ ആണ് താരം പങ്കുവച്ചരിക്കുന്നത്. എന്നെ ഇഷ്ടപ്പെടുന്നതിനും ഒപ്പം സഹിക്കുന്നതിനും നന്ദി എന്ന മുഖവുരയോടെയാണ് വീണ പങ്കുവച്ച വീഡിയോ തുടങ്ങുന്നത്.

View post on Instagram