മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസണ്‍ 2 കൊവിഡ് പശ്ചാത്തലത്തില്‍ 100 ദിവസം തികയും മുമ്പ് മുന്‍പ് അവസാനിപ്പിക്കേണ്ടിവന്നിരുന്നു. ഷോയുടെ അവസാനഭാഗത്തേക്ക് അടുക്കവെ കൊവിഡിന്റെ സാഹചര്യത്താല്‍ 75-ാം ദിവസം അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ സീസണിലെ പലരുംതന്നെ മലയാളികള്‍ക്ക് മറക്കാനാകാത്ത ആളുകളായി മാറുകയായിരുന്നു. ബിഗ്‌ ബോസിലൂടെ ഭൂരിഭാഗംവരുന്ന മലയാളിസമൂഹം ഏറ്റെടുത്ത മത്സരാര്‍ത്ഥിയാണ് ഡോ.രജിത് കുമാര്‍. രജിത്തിനായി ഫാന്‍സ് അസോസിയേഷനുകളും, ഫാന്‍ഫൈറ്റ് ആര്‍മികളുംവരെ ഇപ്പോഴുമുണ്ട്.

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത് രജിത്ത് പങ്കുവച്ച ചിത്രമാണ്. മീന്‍ പിടിക്കുന്നതിന്റെ ചിത്രമാണ് രജിത് പങ്കുവച്ചിരിക്കുന്നത്. ചൂണ്ടയിട്ടുകൊണ്ട് പോസ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.

ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയതിനു ശേഷം ലോക്ക്ഡൗണ്‍ ആയതിനാൽ മത്സരാര്‍ഥികളില്‍ പലരും വീടുകളില്‍ തന്നെയായിരുന്നു. നടന്ന ചുരുക്കംചില കൂടിക്കാഴ്ചകള്‍ സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം രജിത് സുജോ അമൃത അഭിരാമി തുടങ്ങിയവരുടെ കൂടിക്കാഴ്ച വൈറലായിരുന്നു. രഘുവിനേയാണ് ഫോട്ടോയില്‍ മിസ് ചെയ്യുന്നതെന്നാണ് ആളുകള്‍ കമന്റായി പറയുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Just Fishing at Cherai Backwaters (Sun and Sand villa)

A post shared by Rajithkumar (@rajithkumar55) on Aug 22, 2020 at 11:00pm PDT

രജിത്തിന്റെ ചൂണ്ടയിടുന്ന ചിത്രത്തിന് സൂപ്പറെന്നാണ് മോഡലും ബിഗ്‌ബോസ് താരവുമായ ഷിയാസ് കമന്റായി ഇട്ടിരിക്കുന്നത്. ചെറായി കായലില്‍ ചൂണ്ടയിടുമ്പോള്‍ എന്നുപറഞ്ഞാണ് രജിത്കുമാര്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്‌