സാന്ത്വനം എന്ന ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ബിജേഷ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് അനൂപിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഷ്യാനെറ്റിലെ സീതാകല്ല്യാണം എന്ന പരമ്പരയില്‍നിന്നും ബിഗ് ബോസിലേക്ക് എത്തിയ താരമാണ് അനൂപ് കൃഷ്ണ എന്ന പട്ടാമ്പിക്കാരന്‍. പരമ്പരയിലും ബിഗ് ബോസിലും പൊതുവേ സൗമ്യനായ അനൂപിന് സോഷ്യല്‍ മീഡിയയിലും കുടുംബ പ്രേക്ഷകര്‍ക്കിടയിലും വലിയൊരു ആരാധകരുടെ കൂട്ടം തന്നെയുണ്ട്. എന്നാല്‍ ബിഗ്‌ബോസ് ഷോയിലെ ചില ഘട്ടങ്ങളില്‍ വല്ലാതെ ചൂടായ അനൂപിനെ പലരും വിമര്‍ശിക്കുന്നുമുണ്ട്. ഏതായാലും വളരെ മികച്ച മത്സരാര്‍ത്ഥിയായാണ് അനൂപിനെ വിലയിരുത്തപ്പെടുന്നത്.

സാന്ത്വനം എന്ന ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ബിജേഷ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് അനൂപിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബിജീഷിന്റെ വീട്ടില്‍ അനൂപ് എത്തിയ സമയത്ത് അച്ഛനോടും അമ്മയോടും അനിയത്തിയുടെ മക്കളോടുമൊന്നിച്ചെടുത്ത സെല്‍ഫിയാണ് ബിജേഷ് പങ്കുവച്ചിരിക്കുന്നത്. കൂടാതെ ബിഗ് ബോസില്‍ തിളക്കമാര്‍ന്ന മത്സരം കാഴ്ചവയ്ക്കുന്ന അനൂപിനെ എല്ലാവരും സപ്പോര്‍ട്ട് ചെയ്യണമെന്നും ബിജേഷ് പറയുന്നുണ്ട്. ബിജേഷിന്റെ കുറിപ്പിന് എല്ലാവരുംതന്നെ പോസിറ്റീവായിട്ടുള്ള കമന്റുകളാണിടുന്നത്. ബിഗ് ബോസില്‍ തങ്ങളുടേയും പ്രിയപ്പെട്ട താരം അനൂപാണെന്നും ചിലര്‍ പറയുന്നുണ്ട്.

കുറിപ്പിങ്ങനെ

''നമ്മുടെ സീത കല്യാണത്തിലെ അനൂപ്. ഇപ്പൊ ബിഗ് ബോസില്‍ തിളങ്ങുകയാണ്. അവന്‍ എന്റെ വീട്ടില്‍ വന്നപ്പോള്‍ അമ്മയും, അച്ഛനും, അനിയത്തീടെ മക്കളും കൂടി എടുത്ത പിക് ആണ്. നല്ല മനസ്സിന് ഉടമയായിട്ടുള്ള അനൂപിനെ ബിഗ് ബോസില്‍ സപ്പോര്‍ട്ട് ചെയ്യണേ.''

View post on Instagram