ലയാളികളുടെ എക്കാലത്തേയും പ്രിയ നടനാണ് ബിജു മേനോൻ. ഒരു പിടി മികച്ച കഥാപാത്രങ്ങളെ ആരാധകർക്ക് നൽകി കൊണ്ട് ജൈത്രയാത്ര തുടരുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്ങിലും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

മോഹൻലാലിനും സംവിധായകൻ പ്രിയദർശനും ഒപ്പമുളള ചിത്രമാണ് ബിജു മേനോൻ പങ്കുവച്ചിരിക്കുന്നത്. 'ഒരു കല, രണ്ട് ഇതിഹാസങ്ങള്‍, എന്റെ സന്തോഷം മറയ്ക്കാന്‍ കഴിയില്ല' എന്ന കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്. പിന്നാലെ കമന്റുമായി ആരാധകരും രം​ഗത്തെത്തി. 

One art..two legends.. can’t hide my happiness ❤️🤗 Mohanlal and Priyadarshan 😍

Posted by Biju Menon on Tuesday, 29 December 2020

"അത്യപൂർവ്വ നിമിഷം, ഇനി ഒന്നിച്ചു ഒരു പടം എന്ന് കാണാൻ പറ്റും, ദൈവത്തിന്റ സ്വന്തം നാട്ടിൽ എല്ലാ ദൈവങ്ങളും ഒരുമിച്ച്, ആ ചിരിയിൽ കണ്ട അറിയാം ഒരു കളങ്കം ഇല്ലാത്ത മനുഷ്യനാണെന്നു", എന്നിങ്ങനെയാണ് ചിത്രത്തിന് വന്നിരിക്കുന്ന കമന്റുകൾ. 

ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷയുടെ വിവാഹച്ചടങ്ങിലാണ് താരങ്ങൾ ഒത്തുകൂടിയത്. മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, ഫഹദ് ഫാസില്‍, നസ്രിയ, രമേഷ് പിഷാരടി, സുപ്രിയ മേനോന്‍, സരിത ജയസൂര്യ, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, ആന്റോ ജോസഫ്, അനു സിത്താര, ദുര്‍ഗ കൃഷ്ണ എന്നിവരും കഴിഞ്ഞ ദിവസം നടന്ന വിവാഹ റിസപ്ഷനില്‍ പങ്കെടുത്തിരുന്നു. 'മരക്കാർ അറബിക്കടലിന്റെ സിംഹം' ആണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം.