ടിക് ടോക് സജീവമായിരുന്ന കാലത്ത് അതിൽ നിറസാന്നിധ്യമായിരുന്നു ബിന്ദു പണിക്കരുടെ മകൾ കല്യാണി. കല്യാണിയുടെ വീഡിയോകൾക്ക് സപ്പോർട്ടുമായി ബിന്ദുവും സായി കുമാറും രം​ഗത്തുണ്ടായിരുന്നു. മൂവരും ഒരുമിച്ചുള്ള വീഡിയോകളും ചിലപ്പോൾ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഏറെ നാളുകൾക്കു ശേഷം ഒരു അടിപൊളി നൃത്ത വീഡിയോയുമായി എത്തുകയാണ് കല്യാണി. 

സൂര്യയും അപർണ ബലമുരളിയും വേഷമിട്ട 'സൂരറൈ പോട്ര്‌' എന്ന സിനിമയിലെ 'മണ്ണുരുണ്ട മേലെ' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കല്യാണി ചുവടു തീർക്കുന്നത്. ഒപ്പം കൂട്ടുകാരിയുമുണ്ട്. 'എന്റെ പാണ്ടിക്കൊപ്പം അൽപ്പം പാണ്ടിത്തരം' എന്നാണ് കല്യാണി വീഡിയോയ്ക്ക് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.

ടിക്ടോക് മറഞ്ഞ ശേഷം അരുന്ധതിയുടെ കലാപ്രകടനങ്ങൾ കൂടുതലും കാണുന്നത് ഇൻസ്റ്റഗ്രാമിലാണ്. മുമ്പ് കോളേജിൽ വച്ച് മഞ്ജു വാര്യർക്കൊപ്പം സ്റ്റേജിൽ നൃത്തം ചെയ്ത കല്യാണിയുടെ വീഡിയോ വൈറലായിരുന്നു. 

​ഗൂ​ഗിളിൽ ബിന്ദു പണിക്കരുടെ മകളുടെ പേര് തിരഞ്ഞാൽ കാണുന്നത് അരുന്ധതി പണിക്കർ എന്നാണ്. എന്നാൽ 
കല്യാണി ബി. നായർ എന്നാണ് തന്റെ ഒഫിഷ്യൽ പേരെന്നും അരുന്ധതി ആരാണ് എന്ന് അറിയില്ലെന്നും താരപുത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.