രു ടിക്ടോക് താരത്തെ ബിജെപി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാക്കിയത് വലിയ വാര്‍ത്തയായിരുന്നു. ഹരിയാനയിലെ ആദംപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായാണ് ടിക്ടോക് താരവും ടിവി സീരിയല്‍ നടിയുമായ സൊനാലി ഫോഗറ്റിനെ ബിജെപി പ്രഖ്യാപിച്ചത്.

ടിവി സീരിയല്‍  താരം കൂടിയായ സൊനാലിക്ക് ടിക് ടോക്കില്‍ ഏകദേശം ഒരു ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ബോളീവുഡ് ഗാനങ്ങള്‍ക്കുള്ള  സൊനാലിയുടെ ടിക്ടോക്ക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാണ്. എന്നാല്‍ അക്കൂട്ടത്തില്‍ ഒരു മോഹന്‍ലാല്‍ ഗാനവുമുണ്ട്.

രഞ്ജിത് സംവിധാനം ചെയ്ത രാവണപ്രഭു എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ 'അറിയാതെ അറിയാതെ' എന്ന മലയാളം ഗാനമാണ് സൊനാലി ഫോഗട്ടിന്‍റെ ടിക്ടോക്കില്‍ ഇടം പിടിച്ചത്. മോഹന്‍ലാലിനൊപ്പം വസുന്ധര ദാസും ചുവടുവെച്ച ഗാനം  2001പുറത്തിറങ്ങിയ രാവണപ്രഭുവിലേതാണ്. മഞ്ഞ സാരിയില്‍ മുല്ലപ്പൂചൂടിയുള്ള താരത്തിന്‍റെ വീഡിയോ വൈറലാണ്.