സെപ്റ്റംബര്‍ 8നായിരുന്നു ദീപിക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

ദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെടുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. പ്രത്യേകിച്ച് പിന്നീട് സൂപ്പർ താര പദവിയിൽ എത്തുക എന്നതും. അത്തരത്തിൽ ബജാ ബാരാത് എന്ന ആദ്യ സിനിമയിലൂടെ തന്നെ ബോളിവുഡിൽ ശ്രദ്ധനേടിയ നടനാണ് രൺവീർ സിം​ഗ്. പിന്നീട് രൺവീറിന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. പതിയെ പതിയെ ബോളിവുഡിന്റെ സൂപ്പർ താരത്തിലേക്ക് അദ്ദേഹം ഉയരുകയായിരുന്നു. ഇതിനോടകം ഒട്ടനവധി സിനിമകൾ സമ്മാനിച്ച രൺവീറിന്റെ ഒരു ഹൃദ്യമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ബോളിവുഡ് ചിത്രം സിങ്കം എ​ഗെയ്ൻ എന്ന പടത്തിന്റെ ട്രെയിലർ ലോഞ്ചിന് എത്തിയതായിരുന്നു രൺവീർ സിം​ഗ്. ആയിരക്കണക്കിന് പേരാണ് ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയത്. ഇവരുമായി സംവാദിക്കുന്നതിനിടയിൽ ആൾക്കൂട്ടത്തിനിടയിൽ പെട്ട് ഒരു കുഞ്ഞ് പൊട്ടിക്കരയുന്നത് രൺവീർ കാണുകയായിരുന്നു. ഇതോടെ ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിയ താരം കുഞ്ഞിനെ കയ്യിലെടുത്ത് ആശ്വസിപ്പിക്കുന്നുണ്ട്. ശേഷം കുഞ്ഞിനെ അമ്മയുടെ കയ്യിൽ കൊടുത്ത രൺവീർ, കുട്ടിയുടെ കണ്ണീരൊപ്പുകയും തലയിൽ തലോടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ‌

ബജറ്റ് 300 കോടി, വീണ്ടും തെലുങ്കിൽ കസറാൻ മമ്മൂട്ടി, അതും ആ സൂപ്പർ താരത്തിന്റെ അച്ഛനായിട്ടോ ?

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്ത് എത്തിയത്. 'അതാണ് രൺവീറിന് ദൈവം പെൺകുഞ്ഞിനെ നൽകി അനു​ഗ്രഹിച്ചത്. എന്റെ മകളെ പോലെ അല്ലെ അവളും എന്ന് ചിന്തിച്ചിട്ടുണ്ടാകും, നിലവിൽ ഒരച്ഛനാണ് രൺവീർ. തന്റെ കുഞ്ഞ് രാജകുമാരിയെ അദ്ദേഹം മിസ് ചെയ്യുന്നുണ്ടാകും',എന്നിങ്ങനെ പോകുന്നു കമന്റുകൾ. വീ‍ഡിയോ വൈറൽ ആയതിന് പിന്നാലെ താരങ്ങൾ അടക്കം രൺവീറിനെ പ്രശംസിച്ച് രം​ഗത്ത് എത്തുന്നുണ്ട്. 

View post on Instagram

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ആയിരുന്നു ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗ് വിവാഹം. ഏറെ ആവേശത്തോടെ ആയിരുന്നു ഏവരും താര ദമ്പതികളെ വരവേറ്റതും. ഒടുവില്‍ സെപ്റ്റംബര്‍ 8ന് ദീപിക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..