സെലിബ്രേറ്റികളും തങ്ങളുടെ ചെറിയ പ്രായത്തിലെ ക്യൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

പഴയ ചിത്രങ്ങള്‍ പൊടി തട്ടിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കുന്നത് ഏറെ രസകരമാണ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ചിത്രങ്ങളാണെങ്കില്‍ പറയുകയും വേണ്ട. ആരാധകര്‍ തന്നെ ഏറ്റെടുക്കും. സെലിബ്രേറ്റികളും തങ്ങളുടെ ചെറിയ പ്രായത്തിലെ ക്യൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

View post on Instagram

View post on Instagram

ബോളീവുഡ് താരം ദിയ മിര്‍സയാണ് ചിത്രത്തില്‍ കാണുന്ന ക്യൂട്ട് പെണ്‍കുട്ടി.ഫ്ലാഷ് ബാക്ക് ഫ്രൈഡേ, എണ്‍പതുകളിലെ പെണ്‍കുട്ടിയെന്നാണ് ചിത്രത്തിന് താരം നല്‍കിയ അടിക്കുറിപ്പ്. അമ്മയ്ക്കൊപ്പമുള്ള ഒരു ചിത്രവും ദിയ മര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ 10 വര്‍ഷ ചലഞ്ചില്‍ ദിയ തന്‍റെ 27 മത്തെ വയസ്സിലുള്ള ഒരു ചിത്രവും പങ്കുവെച്ചിരുന്നു. രാജ് കുമാര്‍ ഹിറാനിയുടെ സഞ്ജുവാണ് ദിയ മിര്‍സയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രത്തില്‍ റണ്‍ബീര്‍ കപൂറിന്‍റെ ഭാര്യയായാണ് താരം എത്തിയത്.

View post on Instagram