സിനിമാ താരങ്ങളെയും സെലിബ്രിറ്റികളെയും കുറിച്ച് പലപ്പോഴും അപകീർത്തികരമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്ന ട്വിറ്റര്‍ ഉപയോക്താവ് ഉമൈർ സന്ധുവാണ് വിവാദ ട്വീറ്റും എഴുതിയിരിക്കുന്നത്.

മുംബൈ: തന്നെക്കുറിച്ച് തീര്‍ത്തും മോശമായി ട്വീറ്റ് ചെയ്തയാളോട് ശക്തമായി പ്രതികരിച്ച് നടി സെലീന ജെയ്റ്റ്‌ലി. നടൻ ഫർദീൻ ഖാനോടും അദ്ദേഹത്തിന്റെ പിതാവും അന്തരിച്ച നടനും സംവിധായകനുമായ ഫിറോസ് ഖാനൊപ്പം കിടന്നവളാണ് സെലീന എന്നാണ് ഒരു ട്വീറ്റില്‍ വന്ന പരാമര്‍ശം. അയാള്‍ക്ക് ശക്തമായ മറുപടി നല്‍കിയ സെലീന ഈ ട്വീറ്റിനെതിരെ നടപടിയെടുക്കാൻ ‘ട്വിറ്റർ സേഫ്റ്റി’യെ ടാഗ് ചെയ്യുകയും ചെയ്തു.

സിനിമാ താരങ്ങളെയും സെലിബ്രിറ്റികളെയും കുറിച്ച് പലപ്പോഴും അപകീർത്തികരമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്ന ട്വിറ്റര്‍ ഉപയോക്താവ് ഉമൈർ സന്ധുവാണ് വിവാദ ട്വീറ്റും എഴുതിയിരിക്കുന്നത്. “ബോളിവുഡിലെ അച്ഛനും (ഫിറോസ് ഖാൻ) മകനും (ഫർദീൻ ഖാൻ) കൂടെ പലതവണ ഉറങ്ങിയ ഒരേയൊരു നടി സെലീന ജെയ്റ്റ്ലിയാണ്” എന്നായിരുന്നു ട്വീറ്റ്. 2003ൽ ഫിറോസ് ഖാന്‍റെ ജനാഷീനിൽ ഫർദീനൊപ്പം സെലീന അഭിനയരംഗത്തേക്ക് കടന്നത്.

അധികം വൈകാതെ സെലീന മറുപടി ട്വീറ്റ് ചെയ്തു “പ്രിയ മിസ്റ്റർ സന്ധു ഇത് പോസ്റ്റ് ചെയ്യുന്നത് നിങ്ങൾക്ക് ഒരു പുരുഷനാകാൻ ആവശ്യമായ ചുറ്റളവും നീളവും നൽകുമെന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം നിങ്ങളുടെ ഉദ്ധാരണക്കുറവ് പരിഹരിക്കാന്‍ ആശയും നല്‍കും. നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ മറ്റ് വഴികളുണ്ട്. ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്. എപ്പോഴെങ്കിലും ഇത് പരീക്ഷിക്കണം! ‘ട്വിറ്റർ സേഫ്റ്റി’ ദയവായി നടപടിയെടുക്കുക.” - സെലീന തുറന്നടിച്ചു

Scroll to load tweet…

പലരും സെലീനയെ പിന്തുണച്ച് ഉമൈർ സന്ധുവിനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്. “അപകീർത്തിപ്പെടുത്തി എന്ന കേസ് ഈ ട്വീറ്റില്‍ നിലനില്‍ക്കും, നടപടി എടുക്കുക” ഒരു ട്വിറ്റര്‍ ഉപയോക്താവ് സെലീനയ്ക്ക് മറുപടി നല്‍കി. 

“ഈ ദ്രോഹത്തിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കേണ്ടതാണ്. അവനെ എളുപ്പത്തിൽ രക്ഷപ്പെടാൻ അനുവദിക്കരുത്. പ്രധാന വ്യക്തികള്‍ക്കെതിരെ ഇയാള്‍ ഇത്തരം മോശമായ കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നത് പതിവാണ്" - മറ്റൊരാൾ അഭിപ്രായപ്പെട്ടു. “എങ്ങനെയാണ് ഒരാൾക്ക് ഇത്ര അനാദരവും നിന്ദ്യവുമായ അഭിപ്രായങ്ങൾ പറയാൻ കഴിയുക. നിങ്ങൾ ഇതിനെതിരെ പ്രതികരിച്ച് മുന്നോട്ട് വന്നതില്‍ സന്തോഷമുണ്ട്” മറ്റൊരു ട്വീറ്റില്‍ സെലിനയെ പിന്തുണച്ച് ഒരാള്‍ എഴുതി. 

'അത്ഭുതം കാണിക്കുന്ന പെണ്‍ സംഘം': ദ മാർവൽസിന്‍റെ ആദ്യ ട്രെയിലർ

'ഇത് വിഎഫ്എക്സ് അല്ല': തന്‍റെ സിക്സ് പാക്കിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സല്‍മാന്‍