ഒരൊറ്റ പരമ്പര കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ലക്ഷ്‍മി ഉണ്ണികൃഷ്ണൻ'. ചക്കപ്പഴം എന്ന ആക്ഷേപഹാസ്യ പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളായ ഉത്തമന്‍റെയും ആശയുടെയും മൂത്ത മകളായ 'പല്ലവി'യുടെ വേഷത്തിലാണ് ലക്ഷ്മി എത്തുന്നത്. പ്രേക്ഷരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്.

'പല്ലവി'ക്കായി മാത്രം ഫാൻസ് ഗ്രൂപ്പുകൾ വരെ സോഷ്യല്‍ മീഡിയയില്‍ ഉയർന്നുവന്നിട്ടുണ്ട്. സിഗ്നേച്ചന്‍ ശൈലിയിലുള്ള അഭിനയമാണ് ലക്ഷ്‍മിയെ വ്യത്യസ്തയാക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മിയിപ്പോൾ. ചുരുങ്ങിയ കാലംകൊണ്ട് ഇൻസ്റ്റയിലടക്കം വലിയ വിഭാഗം ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി. 'ജീവിതവുമായി പ്രണയത്തിലാകുന്നത് നിത്യയൗവനത്തിന്‍റെ താക്കോലാണെന്ന് ഞാൻ കരുതുന്നു'- എന്ന കുറിപ്പോടെയാണ് പോസ്റ്റ്.

സംപ്രേഷണം തുടങ്ങി ദിവസങ്ങൾക്കകം പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറിയ ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. സിനിമാ-സീരിയല്‍ നടനായ ശ്രീകുമാറിനൊപ്പം മിനി സ്ക്രീനിൽ പുതുമുഖങ്ങളായ താരങ്ങളും ചേര്‍ന്നൊരുക്കുന്ന പരമ്പര നിരവധി കാഴ്ചക്കരുമായി മുന്നേറുകയാണ്.