അവതാരകയായ അശ്വതി ശ്രീകാന്ത് ആദ്യമായി അഭിനയരംഗത്തേക്ക് എത്തുന്നതിലൂടെയാണ് ചക്കപ്പഴം എന്ന പരമ്പര പ്രേക്ഷക ശ്രദ്ധ നേടിയത്. ടിക് ടോക്ക് താരവും നർത്തകനുമായ അർജുൻ സോമശേഖർ പരമ്പരയിലേക്ക് എത്തിയതും വാർത്തായിരുന്നു. നടൻ ശ്രീകുമാറിനൊപ്പം ചില പുതുമുഖങ്ങളും ചേർന്നൊരുക്കുന്ന പരമ്പരയ്ക്ക് ഇപ്പോൾ നിരവധി കാഴ്ചക്കാരുണ്ട്. 

പരമ്പരയിൽ പൈങ്കിളി എന്ന കഥാപാത്രത്തെ  പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ശ്രുതി രജനികാന്താണ് വേഷം കൈകാര്യം ചെയ്യുന്നത്. വളരെ മടിയുള്ള ഒരു അമ്മയുടെ കഥാപാത്രമാണ് ശ്രുതി അവതരിപ്പിക്കുന്നത്. പൈങ്കിളിയുടെ മകന്റെ വേഷത്തിൽ മറ്റൊരു കുട്ടിത്താരവും എത്തുന്നുണ്ട്. അമ്മയുടെ സ്വര്‍ണ്ണ ഉണ്ടയെന്നാണ് പൈങ്കിളി മകനെ വിശേഷിപ്പിക്കാറുള്ളത്.

പരമ്പരയിലെ മകൻ ശരിക്കും ശ്രുതിയുടെ മകനാണെന്നാണ് ആരാധകരിൽ പലരും കരുതിയിരുന്നത്. അത്തരം ചോദ്യങ്ങൾ എത്താറുണ്ടെന്ന് ശ്രുതി തന്നെ പറയുന്നു. എന്നാൽ അങ്ങനല്ലെന്ന് പറയുകയാണ് ശ്രുതിയിപ്പോൾ. ചിത്രവും കുറിപ്പും പങ്കുവച്ചാണ് താരത്തിന്റെ വെളിപ്പെടുത്തൽ. നിരവധി പേർ ചോദിക്കുന്നുണ്ടെന്നും  അവന്റെ പേര് റെയ്ഹു ശെമിയെന്നാണെന്നും ശ്രുതി ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു.