നിലവില്‍ തമിഴ് ടെലിവിഷന്‍ ലോകത്ത് സജീവമാണ് ചന്ദ്ര

മലയാളം സീരിയലുകളില്‍ നിറഞ്ഞുനിന്ന താരമാണ് ചന്ദ്ര ലക്ഷ്മണ്‍. സ്റ്റോപ്പ് വയലൻസ് അടക്കമുള്ള ചില സിനിമകളില്‍ ചന്ദ്രയുടെ സാന്നിധ്യമുണ്ടായിരുന്നു. മലയാളത്തിൽ സജീവമല്ലാത്ത താരം ഇപ്പോൾ തമിഴ് ടെലിവിഷന്‍ ലോകത്ത് സജീവമാണ്. കാക്കി, ചക്രം എന്നീ മലയാള ചിത്രങ്ങളിലും മലയാളത്തിലെ ഹിറ്റ് സീരിയലുകളിലും ചന്ദ്ര അഭിനയിച്ചിരുന്നു. തമിഴില്‍ ഓരോ സീരിയലും തീരാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് ചന്ദ്ര പറയുന്നു. അതു കൊണ്ടാണ് തന്നെ മലയാളത്തിൽ അധികം കാണാതിരുന്നതെന്നും താരം പറഞ്ഞിരുന്നു.

നടൻ ടോഷ് ക്രിസ്റ്റിയാണ് ചന്ദ്രയുടെ ഭർത്താവ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രണ്ട് മതസ്ഥരായ ഇരുവരുടെയും വിവാഹം രണ്ട് ആചാരപ്രകാരവും നടത്തിയിരുന്നു. മകൻ ആയാന്‍റെയും കുടുംബത്തിൻറെയും വിശേഷങ്ങൾ എപ്പോഴും പ്രേക്ഷകരുമായി ഇരുവരും പങ്കുവെക്കാറുണ്ട്. 

ഇപ്പോഴിതാ, ചന്ദ്രയെ ടോഷ് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്. 'കല്യാണത്തിന് മുമ്പ് ശെരിക്കും പ്രപോസ് ചെയ്തില്ല പോലും, എങ്കിലും ഞാനും വിടുന്നില്ല' എന്ന് പറഞ്ഞാണ് ടോഷ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. എടോ ഞാൻ തന്നെ പ്രേമിക്കട്ടെ എന്ന് ടോഷ് ചോദിക്കുമ്പോൾ സമ്മതം എന്ന രീതിയിൽ ചന്ദ്ര തലയാട്ടുന്നത് കാണാം. ക്ലോസപ്പിൽ എടുത്തിരിക്കുന്ന വീഡിയോയിൽ ചന്ദ്രയുടെ റൊമാന്റിക് ലുക്കിന് വൻ പ്രശംസയാണ് പ്രേക്ഷകർ നൽകുന്നത്. നിമിഷങ്ങൾ കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.

View post on Instagram

നേരത്തെ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ടോഷിനെ പരിചയമുണ്ടായിരുന്നു. സ്വന്തം സുജാതയിലേക്ക് വന്നതിന് ശേഷമായാണ് കൂടുതല്‍ അടുത്ത് ഇടപഴകിയതും സുഹൃത്തായതും. ടോഷിനെ എന്റെ വീട്ടുകാര്‍ക്കും എന്നെ ടോഷിന്റെ വീട്ടുകാര്‍ക്കും ഇഷ്ടമായതോടെയാണ് വിവാഹം തീരുമാനിച്ചത്. എല്ലാം ശരിയായി വന്നപ്പോഴാണ് വിവാഹം ഉറപ്പിച്ചത്, നേരത്തെ ഒരു അഭിമുഖത്തിൽ ചന്ദ്ര പറഞ്ഞിരുന്നു.

ALSO READ : ബോക്സ് ഓഫീസ് പോര് വീണ്ടും കനക്കും; 'ഡങ്കി'ക്കും 'സലാറി'നുമൊപ്പം മറ്റൊരു ബിഗ് ബജറ്റ് ചിത്രവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക