സാന്ത്വനം താരങ്ങള്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളൊക്കെ നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്. കഴിഞ്ഞദിവസം ചിപ്പി പങ്കുവച്ച ലൊക്കേഷന്‍ ചിത്രങ്ങളാണിപ്പോള്‍ പരമ്പരയുടെ ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ വൈറലാക്കിയിരിക്കുന്നത്.

സംപ്രേക്ഷണം തുടങ്ങി വളരെ പെട്ടെന്ന് തന്നെ ജനപ്രിയ പരമ്പര എന്ന നിലയിലേക്കെത്തിയ സീരിയലാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ വലിയ കൃത്രിമത്വമൊന്നും ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയുടെ വിജയകാരണം. 'വാനമ്പാടി'ക്കുശേഷം ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര എന്നതാണ് തുടക്കത്തില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ പിന്നീട് പരമ്പരയൊന്നാകെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

സാന്ത്വനം താരങ്ങള്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളൊക്കെ നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്. കഴിഞ്ഞദിവസം ചിപ്പി പങ്കുവച്ച ലൊക്കേഷന്‍ ചിത്രങ്ങളാണിപ്പോള്‍ പരമ്പരയുടെ ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ വൈറലാക്കിയിരിക്കുന്നത്. ലൊക്കേഷന്‍ നിന്നുമുള്ള മനോഹരമായ ചിത്രങ്ങളാണ് ഷൂട്ട് ഡയറീസ് എന്ന ക്യാപ്ഷനോടെ ചിപ്പി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

സാന്ത്വനത്തിന്റെ ഒട്ടനവധിയായുള്ള ഫാന്‍ പേജുകളിലെല്ലാം ചിത്രങ്ങള്‍ വൈറലാണ്. രാജീവ് പരമേശ്വര്‍, അച്ചു സുഗന്ദ്, ഗോപിക അനില്‍, രക്ഷാ രാജ്, ദിവ്യ ബിനു തുടങ്ങിയ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെയെല്ലാം ചിപ്പി പങ്കുവച്ച ചിത്രങ്ങളില്‍ കാണാം. മനോഹരങ്ങളായ കമന്റുകളുമായി ആരാധകര്‍ ചിത്രങ്ങള്‍ വൈറലാക്കി കഴിഞ്ഞു.

ചിത്രങ്ങള്‍ കാണാം

View post on Instagram
View post on Instagram
View post on Instagram
View post on Instagram