ഇപ്പോള്‍ ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായ, പാഷാണം ഷാജി എന്നു പറഞ്ഞാല്‍മാത്രം കേരളക്കര അറിയുന്ന തന്റെ ഉറ്റ ചങ്ങാതിയായ സജു നവോദയെപ്പറ്റിയും രാജേഷിന് പറയാനുണ്ട്.
സ്‌പോട്ട് കോമഡികള്‍ എന്നും ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവയാണ്. അത് അവതരിപ്പിക്കുന്നവര്‍ അതിലുമേറെ പ്രിയപ്പെട്ടവരും. എന്നാല്‍ ഇരുപതുകൊല്ലം സ്റ്റേജ് ഷോകളും, കോമഡി സ്‌കിറ്റുമായി നടന്നതിനെക്കാളേറെയായി തന്നെ പ്രേക്ഷകര്‍ അംഗീകരിച്ചത് തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് എന്ന് സമ്മതിക്കുകയാണ് പ്രിയപ്പെട്ട സഹു. അതായത് രാജേഷ് പറവൂര്‍. ടൈംസ് ഓഫ് ഇന്ത്യയുമായി നടത്തിയ സംസാരത്തില്‍ മനസു തുറക്കുകയാണ് രാജേഷ്.
ഉല്ലാസകരമായ കൗണ്ടറുകളും ഇടതടവില്ലാത്ത കോമഡി ഡയലോഗുകളും ഒട്ടേറെ സ്‌റ്റേജ് പരുപാടികളുമായി മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് രാജേഷ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി രാജേഷ് ഹാസ്യരംഗത്ത് തന്നെയുണ്ട്. എന്നാല്‍ എല്ലാവരും രാജേഷ് പറവൂരിനെ തിരിച്ചറിയാന്‍ തുടങ്ങുന്നത് തട്ടീം മുട്ടീം എന്ന പരമ്പരയിലെ സഹദേവന്‍ ആയതില്‍പ്പിന്നെയാണ്. പരമ്പരയില്‍ സമ്പന്നനായ ഇന്ത്യന്‍ വംശജനാണ് സഹദേവന്‍. കഥയിലെ പ്രധാന കഥാപാത്രത്തിന്റെ അനിയാനായി ടീമിലേക്കെത്തിയതാരം ഇന്ന് തട്ടീം മുട്ടീം പരമ്പരയിലെ ഒഴിച്ചുകൂടാനാകാത്ത അംഗമാണ്.
ഷോയുടെ കേന്ദ്രകഥാപാത്രമായ അര്‍ജുനന്റെ ഇളയസഹോദരനായി അഭിനയിക്കുന്ന താരം, സംവിധായകനായ ഗോപാലന്‍ മനോജ് സഹദേവന്‍ എന്ന കഥാപാത്രം ചെയ്യാനായി ക്ഷമിച്ചപ്പോള്‍ ഒരുപാട് ചിന്തിച്ചിരുന്നു. എന്താകും പ്രേക്ഷകരുടെ പ്രതികരണം എന്നതായിരുന്നു രാജേഷിനെ അലട്ടിയത്. 'ഒരു മികച്ച സ്‌കിറ്റാണ് തട്ടീം മുട്ടീം, അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ പുതിയ കഥാപാത്രങ്ങളെ എത്രമാത്രം ഉള്‍ക്കൊള്ളും എന്ന പേടിയുണ്ടായിരുന്നു. എന്നാല്‍ വന്ന് കുറച്ച് എപ്പിസോഡുകള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ എന്റെ ആശങ്കകളെല്ലാം മാറി. ഞാന്‍ ശരിക്കും സഹു ആയി മാറി എന്നുതന്നെ പറയാം.'
സ്‌കിറ്റുകളിലും കോമഡി ഷോകളിലുമുള്ള അനുഭവം ശരിക്കം തട്ടീം മുട്ടീയില്‍ ഉപകരിച്ചു. കാരണം ഞാന്‍ സ്‌പോട്ട് കോമഡി ചെയ്യുന്നയാളാണ് പണ്ടുമുതല്‍ക്കെ. ഇവിടെയും അതാണ് ആവശ്യം. ഇപ്പോള്‍ ഷൂട്ട് ചെയ്യാന്‍ പോകുന്നത് ഈയൊരു സാഹചര്യമാണ് എന്നുമാത്രമേ ഞങ്ങളെ അറിയിക്കുകയുള്ളു. വ്യക്തമായ സംഭാഷണവും മറ്റുമൊന്നുമില്ല. സംഭാഷണങ്ങളെല്ലാം ഞങ്ങള്‍തന്നെ നൈമിഷികമായി പറയുന്നതാണ്. അതാണ് പരമ്പരയില്‍ ഡയലോഗ് ഡെലിവറിക്ക് സ്വാഭാവികത വരാന്‍ കാരണം. അതുകൊണ്ടുതന്നെ കാണുന്നവര്‍ക്ക് കൃത്രിമത്വം അനുഭവപ്പെടില്ല.
ടീമില്‍ ആംഗമായതിനുശേഷമാണ് സഹുവിന്റെ മൂത്ത സഹോദരനായ അര്‍ജുനനെപ്പറ്റി കൂടുതല്‍ അറിയുന്നത്. അര്‍ജുനന്‍ എന്ന കഥാപാത്രം ചെയ്യുന്ന ജയകുമാര്‍ പരമേശ്വരന്‍ പരമ്പരയിലേതുപോലെ ഒരു മടിയനായ സര്‍ക്കാരുദ്യോഗസ്ഥനല്ല. യഥാര്‍ത്ഥത്തില്‍ അദ്ദേഹം കാര്യശേഷിയുള്ള വിരമിച്ച ഒരു ഉദ്യേഗസ്ഥനാണ്. കൂടാതെ പരമ്പരയില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ആ കവിതകളെല്ലാം അദ്ദേഹത്തിന്റേതുതന്നെയാണ്. ഷോട്ട്‌ബ്രേക്കുകളിലെല്ലാം ഞങ്ങള്‍ അദ്ദേഹത്തിന്റെയും മറ്റുള്ളതുമായ കവികളെപ്പറ്റി സംസാരിക്കും, ചിലപ്പോള്‍ കവിതാപാരായണത്തില്‍ മുഴുകാറുമുണ്ട്. സാഹിത്യരംഗത്ത് അദ്ദേഹത്തിന് നല്ല അറിവുണ്ട്.
ലളിതച്ചേച്ചി പണ്ടുമുതല്‍ക്കെ എന്റെ പ്രിയപ്പെട്ട താരമാണ്, ഞാനൊരു ആരാധകനാണ് എന്നു പറയുന്നതാകും ശരി. ചെറുപ്പത്തില്‍ അവരെയൊക്കെ കണ്ടാണ് അഭിനയത്തില്‍ കമ്പം വരുന്നത്. അതുകൊണ്ടുതന്നെ ലളിതച്ചേച്ചിയുടെ മകനായി അഭിനയിക്കുക എന്നതില്‍പരം സന്തോഷം മറ്റെന്താണ്. കൂടാതെ മഞ്ജുപിള്ള ശാലു കുര്യന്‍ എല്ലാവരോടുമൊത്തുള്ള സെറ്റ് വളരെ രസകരമാണ്.
കേരളത്തിലും വിദേശത്തുമെല്ലാം ഷോകള്‍ക്കായി പോകുമ്പോള്‍ എല്ലാവര്‍ക്കുമറിയേണ്ടത് സഹദേവന്റെ കുടുംബത്തെക്കുറിച്ചാണ്. ഏതെങ്കിലും ചടങ്ങുകള്‍ക്കായി പോകുമ്പോഴും എല്ലാവരും ചോദിക്കുന്നത് ശാലു ചെയ്യുന്ന വിധു എന്ന കഥാപാത്രത്തെക്കുറിച്ചെല്ലാമാണ്. അവര്‍ക്ക് സഹു - വിധു ജോടി വളരെയിഷ്ടമാണ്. ഞാനും ശാലുവും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നതങ്കെിലും, ഞങ്ങള്‍ക്കിടയില്‍ നല്ലൊരു കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യുന്നുണ്ടെന്ന് എനിക്കുതന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്. വിദേശത്തല്ലെമുള്ള ആളുകള്‍ പറയുന്നത് തട്ടീം മുട്ടിയും കാണുമ്പോള്‍ അവര്‍ക്ക് സ്വന്തം വീട് ഓര്‍മ്മ വരുന്നെന്നും, ഗൃഹാതുരത വീര്‍പ്പുമുട്ടിക്കുന്നു എന്നെല്ലാമാണ്. കേരളത്തില്‍നിന്നും കിട്ടുന്നതിനേക്കാള്‍ ഫീഡ്ബാക്ക് വിദേശത്തുനിന്നുമാണ് എന്നതാണ് സത്യം.
ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് തന്റെ ഐഡന്‍ഡിറ്റിയും ജനപ്രീതിയും മുമ്പത്തേക്കാള്‍ കൂടുതലാണ്. താന്‍ ഇരുപത് വര്‍ഷമായി സ്റ്റേജുകളില്‍നിന്നും സ്റ്റേജുകളിലേക്ക് തിരക്കോടെ പാഞ്ഞിട്ടും കിട്ടാത്ത ഒരു ഐഡന്‍ഡിറ്റി തന്നത് തട്ടീം മുട്ടിയിലെ സഹുവാണ് എന്നത് മറച്ചുവയ്ക്കാനാകുന്നില്ലെന്ന് രാജേഷ് പറയുന്നു.
ഇപ്പോള്‍ ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായ, പാഷാണം ഷാജി എന്നു പറഞ്ഞാല്‍മാത്രം കേരളക്കര അറിയുന്ന തന്റെ ഉറ്റ ചങ്ങാതിയായ സജു നവോദയെപ്പറ്റിയും രാജേഷിന് പറയാനുണ്ട്. ''വളരെക്കാലം മുമ്പ്, ഞങ്ങളുടെ ടീമായ 'സ്റ്റാര്‍സ് ഓഫ് കൊച്ചി', കോമഡി ഫെസ്റ്റിവല്‍ വിജയികളായിരുന്നു. ഷോയില്‍ സജു അവതരിപ്പിച്ച പാഷാണം ഷാജി എന്ന കഥാപാത്രം വളരെ പ്രശസ്തനായിമാറി. സ്റ്റേജ് ടിവി ഷോകളിലൂടെ ഞങ്ങള്‍ക്കിടയില്‍ പതിമൂന്ന് വര്‍ഷത്തെ സുഹൃത്ബന്ധമുണ്ട്. കൂടാതെ അന്നേ കൂടെയുള്ള വീണയും രണ്ടുപേരും ബിഗ്‌ബോസ് മത്സരാര്‍ത്ഥികളാണ്. നല്ല കഴിവുള്ളവരാണ് രണ്ടുപേരും, അതുകൊണ്ടുതന്നെ അവര്‍ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.''
മിനിസ്‌ക്രീന്‍ പ്രൊജക്ടുകള്‍ക്കു പുറമെ രാജേഷ് പറവൂര്‍, രാജേഷ് പനവല്ലിയോടുചേര്‍ന്ന്, നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഐആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിക്കഴിഞ്ഞു. മലയാളിയുടെ പ്രിയതാരം മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. ''തിരക്കഥ എഴുതുക എന്നത് ഒരു സ്വപ്‌നസാക്ഷാത്ക്കാരമാണ്, ശരിക്കുപറഞ്ഞാല്‍ മമ്മൂക്കയെപ്പോലെയുള്ള ഒരാള്‍ക്കായി തിരക്കഥ എഴുതുകയെന്നത് എന്നത് ഒരനുഗ്രഹവുമാണ്. ഞാനും രാജേഷും എഴുത്തിന്റെ അവസാനഘട്ടത്തിലാണെന്നു പറയാം. ജൂലൈ അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് അറിഞ്ഞത്. ഈ വര്‍ഷം എല്ലാവരേയുംപോലെ എനിക്കും സ്വപ്‌നസാക്ഷാത്ക്കാരത്തിന്റെ വര്‍ഷമാണെന്നാണ് കരുതുന്നത്.
