സ്‌കൂൾ വേദികളില്‍ മിമിക്രിയിലും കലാപരിപാടികളും സജീവമായിരുന്നു നടന്‍ നോബി. ഒരു ടിവി റിയാലിറ്റി ഷോയിലൂടെയായിരുന്നു താരം മിനി സ്‌ക്രീനിലേക്കെത്തിയത്. കുറഞ്ഞ കാലം കൊണ്ട് ടെലിവിഷന്‍ കോമഡി ഷോകളിലും സിനിമയിലും തിരക്കുള്ള താരമാകാന്‍ നോബിക്ക് കഴിഞ്ഞു. ലോക്ക്ഡൗണില്‍ വീട്ടില്‍ തന്നെ യിരിക്കുന്ന നോബി പങ്കുവച്ച വീഡിയോ വൈറലാവുകയാണ്. 

നോബിയും ഭാര്യയും കഥാപാത്രങ്ങളായി എത്തിയ വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്. കൂടത്തായി കൊലപാതകവുമായും, അഞ്ചലില്‍ ഭാര്യയെ ഭര്‍ത്താവ് പാമ്പുകടിപ്പിച്ചുകൊന്ന സംഭവവും പരാമര്‍ശിക്കുന്നതാണ് നോബിയുടെ വീഡിയോ. രണ്ടു സംഭവങ്ങളും സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന ട്രോളുകളെ പ്രമേയമാക്കി രസകരമായി ഒരുക്കിയ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

 വളരെ ഗൗരവമുള്ള വിഷയം ഇത്തരം തമാശകളായി അവതരിപ്പിച്ചെന്ന തരത്തില്‍ ചില വിമര്‍ശനങ്ങളും വീഡിയോകള്‍ക്ക് പ്രതികരമണായി ലഭിക്കുന്നുണ്ട്. എന്നാല്‍ കൂടത്തായി കൊലപാതക വാര്‍ത്ത പുറത്തുവന്ന സമയത്ത് ഭാര്യമാരെ പരിഹസിച്ച ഭര്‍ത്താക്കന്‍മാരെ അഞ്ചല്‍ സംഭവം ചൂണ്ടിക്കാട്ടി പരിഹസിക്കുന്ന സോഷ്യല്‍ മീഡിയ ട്രോളുകളുടെ കോര്‍ത്തിണക്കി തയ്യാറാക്കിയ വീഡിയോ ഞങ്ങള്‍ ചുമ്മാ ചെയ്തത് എന്ന കുറിപ്പോടെയാണ് നോബി പങ്കുവച്ചിരിക്കുന്നത്.  ഭാര്യയുടെ മാല പണയം വയ്ക്കാന്‍ ചോദിക്കുന്നതുമുതലാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് കൂടത്തായിയും അഞ്ചല്‍  സംഭവവും പരോക്ഷമായി പാരാമര്‍ശിച്ച് രസകരമായാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.