കൊറോണാകാലത്ത് സെല്‍ഫ് ക്വറൈന്റയിനിലായ ഇരുവരും കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ച താരജോഡികള്‍ ആരാണെന്നതിന് മലയാളിക്ക് ഒരു ഉത്തരമേ കാണൂ. ലോലിതനെയും മണ്ഡോദരിയെയും അവതരിപ്പിച്ച ശ്രീകുമാറും സ്നേഹയും. മിനി സ്‌ക്രീനിലെ താരജോടികള്‍ ജീവിതത്തിലും ഒന്നിച്ചതും സോഷ്യല്‍ മീഡിയയില്‍‌ പ്രേക്ഷകര്‍ ആഘോഷിച്ചിരുന്നു. ലോക്ക് ഡൌണ്‍ കാലത്ത് സെല്‍ഫ് ക്വറൈന്റയിനിലായ ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ശ്രീകുമാര്‍ കൃഷ്ണനായി വേഷം കെട്ടുകയും കൂടെ തോളോടുതോള്‍ ചേര്‍ന്ന് രാധയെപ്പോലെ സ്‌നേഹ നില്‍ക്കുന്നതുമാണ് ചിത്രം.

രചനാ നാരായന്‍കുട്ടിയടക്കമുള്ള ആളുകള്‍ ഫോട്ടോയ്ക്ക് കമന്റുമായെത്തിയിട്ടുണ്ട്. കൃഷ്ണനും രാധയും പൊളിച്ചു, നിങ്ങളെ കാണുമ്പോള്‍ കിട്ടുന്ന പോസിറ്റീവ് വൈബ് ഒന്ന് വേറെ തന്നെയാണ് എന്നെല്ലാമാണ് ആരാധകര്‍ കമന്റായിട്ടിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 11നായിരുന്നു ശ്രീകുമാറിന്‍റെയും സ്നേഹയുടെയും വിവാഹം.

View post on Instagram