Asianet News MalayalamAsianet News Malayalam

'മുകുന്ദന്‍ ഉണ്ണി'യും 'സോള്‍ ഗുഡ്‍മാനും' തമ്മിലെന്ത്? ചര്‍ച്ച; കമന്‍റുമായി വിനീതും സുരാജും

നവംബർ 11ന് ചിത്രം തിയറ്ററുകളിൽ എത്തും

comparison between mukundan unni associates and better call soul hilarious comments
Author
First Published Oct 27, 2022, 8:29 PM IST

വിനീത് ശ്രീനിവാസനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. മുകുന്ദന്‍ ഉണ്ണി എന്ന ചുറുചുറുക്കുള്ള അഭിഭാഷകനാണ് വിനീത് അവതരിപ്പിക്കുന്ന കഥാപാത്രം. പ്രൊമോഷനില്‍ പുതിയ പരീക്ഷണങ്ങളുമായെത്തിയ അണിയറക്കാര്‍ ടൈറ്റില്‍ കഥാപാത്രത്തിന്‍റെ പേരില്‍ ഒരു ഫേസ്ബുക്ക് പേജ് ആരംഭിച്ചിരുന്നു. മുകുന്ദന്‍ ഉണ്ണിയുടെ പോസ്റ്റുകളില്‍ ഭൂരിഭാഗവും വൈറലും ആയി. കഥാപാത്രത്തിന്‍റെ ഏറ്റവും പുതിയ പോസ്റ്റ് സിനിമാപ്രേമികളില്‍ ചിലരുടെ സംശയത്തെക്കുറിച്ചാണ്.

ചുറുചുറുക്കുള്ള വക്കീല്‍ കഥാപാത്രത്തെ ട്രെയ്‍ലറില്‍ കണ്ടതോടെ ഇത് പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ സിരീസ് ബെറ്റര്‍ കോള്‍ സോളിനെ നായക കഥാപാത്രം സോള്‍ ഗുഡ്‍മാനെപ്പോലെ ഇരിക്കുന്നുവെന്നാണ് പ്രേക്ഷകരില്‍ ചിലരുടെ കമന്‍റ്. യുട്യൂബ് കമന്‍റ് ബോക്സിന്‍റെ സ്ക്രീന്‍ ഷോട്ട് തന്‍റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്‍തുകൊണ്ടാണ് മുകുന്ദന്‍ ഉണ്ണി തന്‍റെ സംശയം ചോദിക്കുന്നത്. ഇനി ഇത് എന്‍റെ ജീവിതകഥ അല്ലേ? ആശയക്കുഴപ്പം തോന്നുന്നു എന്നാണ് കഥാപാത്രത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിനു താഴെ നിരവധി സിനിമാപ്രേമികളും ഒപ്പം ചിത്രത്തിന്‍റെ അണിയറക്കാരും കമന്‍റുകളുമായി എത്തുന്നുണ്ട്.

ഇത് അതല്ല. കേസ് കൊടുക്ക് മുകുന്ദാ, കോടതിയില്‍ കാണാം എന്നാണ് ഈ പോസ്റ്റിന് വിനീത് ശ്രീനിവാസന്‍ നല്‍കിയിരിക്കുന്ന കമന്‍റ്. ഞാൻ ഈ സീരീസ് കണ്ടിട്ടില്ല. പക്ഷെ കോപ്പി ആണോ എന്ന് എനിക്കും സംശയം ഉണ്ട്. അതോണ്ട് കേസിന് പോകണ്ട. പോവാണെങ്കില്‍ തന്നെ എന്നെ അതിൽ ചേർക്കരുത്. താങ്ക്‍യൂ എന്നാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്‍റെ ഹാസ്യരൂപേണയുള്ള കമന്‍റ്. 

ALSO READ : കേരളത്തിലെ ആദ്യ ഐമാക്സ് തിയറ്റര്‍ തിരുവനന്തപുരത്ത്; 'അവതാര്‍ 2' ആദ്യ റിലീസ്

comparison between mukundan unni associates and better call soul hilarious comments

 

ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകനൊപ്പം വിമൽ ​ഗോപാലകൃഷ്‍ണനും ചേര്‍ന്നാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൽ, സുരാജ് വെഞ്ഞാറമൂട്, ആർഷ ചാന്ദിനി ബൈജു, സുധി കോപ്പ, തൻവി റാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയ സൈറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. നവംബർ 11ന് ചിത്രം തിയറ്ററുകളിൽ എത്തും.

Follow Us:
Download App:
  • android
  • ios