നിരന്തരം തന്റെ നിലപാടുകളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന സിത്താരയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഏഷ്യാനെറ്റിലെ സപ്തസ്വരങ്ങള്‍, വോയ്‌സ്-2004, ഗന്ധര്‍വസംഗീതം സീനിയേഴ്‌സ് എന്നീ റിയാലിറ്റി ഷോകളിലൂടെയാണ് സിത്താര കൃഷ്ണകുമാര്‍ എന്ന ഗയിക പിന്നണി ഗാനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചത്. ആലാപനശൈലിയായിരുന്നു സിത്താരയെ വ്യത്യസ്തമാക്കിയത്. റിയാലിറ്റി ഷോയില്‍ തുടങ്ങി സിനിമയും കടന്ന് ബാന്‍ഡുകളിലും സജീവമാണ് താരമിപ്പോള്‍.

മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം, മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ഗായികയെ തേടിയെത്തി. നിരന്തരം തന്റെ നിലപാടുകളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന സിത്താരയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

മേക്കപ്പില്ലാതെയുള്ള ചിത്രത്തോടൊപ്പമാണ് സിത്താര വളരെ ആത്മവിശ്വാസമേകുന്ന ഒരു കുറിപ്പും പങ്കുവച്ചിരിക്കുന്നത്. 'ചര്‍മത്തെ നിങ്ങള്‍ ശ്വസിക്കാന്‍ വിടൂ.. ചര്‍മത്തെ വേദനിക്കാന്‍ വിടൂ.. ചര്‍മത്തിന്റെ പേടികള്‍ കഥപറയട്ടെ... എന്നാല്‍ ചര്‍മത്തിനാല്‍ നിങ്ങളെ വേദിനിപ്പിക്കാന്‍ അനുവദിക്കാതിരിക്കുക... അതൊരു ധ്യാനമാണ്. അത് പിന്തുടരുക.. ആത്മവിശ്വാസം പ്രധാനമാണ്...' വളരെ ആത്മവിശ്വാസം പകരുന്നതാണ് കുറിപ്പെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

View post on Instagram