ആ പ്രശ്‌നത്തില്‍ തമ്പിയും കൂട്ടുകാരും ചേര്‍ന്ന് കൃഷ്ണ സ്റ്റോഴ്‌സിന് തീയിടുകയും. തീ പിടിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് പ്രചരിപ്പിക്കുകയുമായിരുന്നു. കട നഷ്ടമായ സങ്കടത്തിലും, ശിവന്‍ ബിസിനസ് പൂട്ടിയ സങ്കടത്തിലുമാണ് സാന്ത്വനം വീട്ടിലെ അമ്മ മരണപ്പെടുന്നത്.

കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞ് പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ച പരമ്പരയാണ് സാന്ത്വനം. സാന്ത്വനം വീട്ടിലെ ജേഷ്ഠാനുജന്മാരുടേയും അവരുടെ ജീവിതപങ്കാളികളുമാണ് പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങള്‍. മുന്നേതന്നെ മരിച്ചുപോയ അച്ഛന്റെ പേരിലുള്ള കടയില്‍നിന്നുള്ള വരുമാനമായിരുന്നു വീട്ടിലേക്കുള്ള ഏക സമ്പാദ്യം. 

എന്നാല്‍ അനുജന്മാരെല്ലാം വളര്‍ന്നതോടെ അവര്‍ മറ്റ് ബിസിനസ് ചിന്തകളിലേക്ക് മുഴുകി. ശിവന്‍ ഒരു ഹോട്ടല്‍ തുടങ്ങിയെങ്കിലും, തുടങ്ങി അടുത്ത ദിവസംതന്നെ ലൈസന്‍സ് പ്രശ്‌നം പറഞ്ഞ് കട ഭക്ഷ്യ വകുപ്പ് പൂട്ടിച്ചു. സാന്ത്വനം വീട്ടിലെ ഹരിയുടെ ഭാര്യ അപര്‍ണ്ണയുടെ അച്ഛന്‍ തമ്പിയായിരുന്നു, ഈ പൂട്ടിക്കലിന് പിന്നില്‍.

കട പൂട്ടി സങ്കടപ്പെട്ടിരിക്കുന്ന ശിവന്റെ അടുക്കലേക്കെത്തി, വായില്‍ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞ തമ്പിയെ ശിവന്‍ ജനമധ്യത്തില്‍ തല്ലുകയും ചെയ്തു. ആ പ്രശ്‌നത്തില്‍ തമ്പിയും കൂട്ടുകാരും ചേര്‍ന്ന് കൃഷ്ണ സ്റ്റോഴ്‌സിന് തീയിടുകയും. തീ പിടിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് പ്രചരിപ്പിക്കുകയുമായിരുന്നു. കട നഷ്ടമായ സങ്കടത്തിലും, ശിവന്‍ ബിസിനസ് പൂട്ടിയ സങ്കടത്തിലുമാണ് സാന്ത്വനം വീട്ടിലെ അമ്മ മരണപ്പെടുന്നത്. 

അങ്ങനെ ആകെ തളര്‍ന്നിരിക്കുന്ന കുടുംബം കൃഷ്ണ സ്‌റ്റോഴ്‌സ് പുതുക്കിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അപ്പോഴാണ് കടയുടെ ഭിത്തിക്ക് ബലക്ഷയമുണ്ടെന്നും, അതുകൊണ്ട് കട പൊളിച്ച് പണിയണമെന്നും അറിയുന്നത്. ആകെ തകര്‍ന്നിരുന്ന ബാലനും സഹോദരന്മാരും ശിവന്റെ ഹോട്ടല്‍ ബിസിനസ് വീണ്ടും തുടങ്ങിയെങ്കിലും, കൃഷ്ണ സ്‌റ്റോഴ്‌സായിരുന്നു, സാന്ത്വനം വീടിന്റെ ഐഡന്‍ഡിറ്റി എന്നതുകൊണ്ട്, കട എത്രയും പെട്ടന്ന് ശരിയാക്കിയെടുക്കാനാണ് ബാലേട്ടന്‍ ശ്രമിക്കുന്നത്.

കടയുടെ ഭിത്തിക്ക് ബലക്ഷയമുണ്ടെന്നതും ഒരു വ്യജപ്രചാരണമാകാനാണ് സാധ്യതയെന്നാണ് ബാലന്‍ ഉറച്ച് വിശ്വസിക്കുന്നത്. കടയിലേക്ക് എഞ്ചിനിയറെ പറഞ്ഞുവിട്ട്, എന്തായാലും കട പൊളിക്കണമെന്ന് ആരോ പറഞ്ഞ് ചെയ്യിപ്പിച്ചതാണെന്നാണ് ബാലനും മറ്റും പറയുന്നത്. എന്നാല്‍ എന്താണ് സത്യമെന്ന് ഇതുവരെ ആര്‍ക്കും മനസ്സിലായിട്ടില്ല. എന്നിരുന്നാലും പഞ്ചായത്ത് സെക്രട്ടറിയെക്കണ്ട് ബാലന്‍ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. 

കടയിലെ കുറച്ച് പലചരക്ക് സാധനങ്ങള്‍ കത്തിയതിന് എന്തിനാണ് കട പൊളിച്ച് പണിയേണ്ട ആവശ്യമെന്നാണ് ബാലന്‍ ഉന്നയിക്കുന്ന വിഷയം. പണ്ട് സാന്ത്വനത്തിലെ ബാലന്റെ അച്ഛനെ ചതിച്ച്, മിക്ക സ്വത്തും കൈക്കലാക്കിയ ഭദ്രനും ഇപ്പോള്‍ കളത്തിലുണ്ട്. തന്റെ ചെയ്തികള്‍ സാന്ത്വനത്തിലെ ഒരു മരത്തിലേക്കുപോലും നയിച്ചെന്ന് മനസ്സിലാക്കിയ തമ്പി ചെറുതായൊന്ന് അടങ്ങിയതോടെ, അടുത്ത പ്രതിനായകനെ കൊണ്ടുവന്നിരിക്കുകയാണ് പരമ്പരയിലേക്ക്. 

'കേദറിന് ഇത് ആദ്യത്തെ അനുഭവം': കുഞ്ഞുമായി ആ വലിയ യാത്രയ്ക്ക് ഒരുങ്ങി സ്നേഹ ശ്രീകുമാര്‍.!

'വെള്ളക്കെട്ടില്‍പെട്ടു പാമ്പുകടിയേറ്റു, ഭയക്കാനൊന്നും ഇല്ല': 2018 തിരക്കഥകൃത്ത് അഖില്‍ പി ധര്‍മ്മജന്‍