ഈ സമയം, ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശമോതുന്ന ഒരു കവിതയ്ക്ക് നൃത്താവിഷ്തകാരവുമായെത്തുകയാണ് അലീന ബിനു എന്ന പെണ്‍കുട്ടി.
കൊവിഡിനെതിരായ പോരാട്ടത്തിലാണ് ലോകം മുഴുവന്‍. ലോകരാജ്യങ്ങളെല്ലാം കൊവിഡിനെതിരായ പോരാട്ടത്തിലാണ്. ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശവുമായാണ് കേരളത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും സമൂഹം ഒറ്റക്കെട്ടായി സര്‍ക്കാറിനൊപ്പം അണിനിരക്കുന്നുണ്ട്.
ഈ സമയം, ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശമോതുന്ന ഒരു കവിതയ്ക്ക് നൃത്താവിഷ്തകാരവുമായെത്തുകയാണ് അലീന ബിനു എന്ന പെണ്‍കുട്ടി. യുട്യൂബ് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മഹേഷ് മണക്കയം ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആലാപനം ആദിത്യ ജയന്‍. നൃത്തസംവിധാനം കവിത സതീഷ്‌കുമാര്‍. ഛായാഗ്രഹണം റോബിന്‍ ഇ എം.
