Asianet News MalayalamAsianet News Malayalam

ശിവകാര്‍ത്തികേയനെ എന്തിന് വലിച്ചിഴയ്ക്കുന്നു: ഡി.ഇമ്മാനോട് തുറന്നടിച്ച് മുന്‍ ഭാര്യ.!

എന്നാല്‍ ഇതിന് പിന്നാലെ തമിഴ് ഗോസിപ്പ് കോളങ്ങളില്‍ ഇമ്മാനോട് ശിവകാര്‍ത്തികേയന്‍ ചെയ്ത ദ്രോഹം എന്താണ് എന്ന തരത്തില്‍ ശക്തമായി.

D Immans ex wife Monica Richard reacts to controversial statement about Sivakarthikeyan by Immans vvk
Author
First Published Oct 19, 2023, 3:05 PM IST

ചെന്നൈ: നടന്‍ ശിവകാർത്തികേയനുമായി ഇനി ഒരിക്കലും ഒരു സിനിമയിൽ സഹകരിക്കില്ലെന്ന് സംഗീത സംവിധായകൻ ഡി.ഇമ്മാൻ അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഏറെ വാര്‍ത്തയായിരുന്നു. ഇത്തരമൊരു തീരുമാനത്തിനുള്ള കാരണങ്ങൾ വ്യക്തിപരമാണെന്നും മക്കളുടെ ഭാവിയെ കരുതി ശിവകാര്‍ത്തികേയന്‍ ചെയ്ത ചതി വെളിയില്‍ പറയുന്നില്ലെന്നും ഡി.ഇമ്മാൻ  അഭിമുഖത്തില്‍ പറഞ്ഞു.

"എന്നോട് ശിവകാര്‍ത്തികേയന്‍ ചെയ്ത ദ്രോഹം തിരിച്ചറിയാന്‍ വൈകിപ്പോയി. അതുകൊണ്ട് അദ്ദേഹം അഭിനയിക്കുന്ന സിനിമകളില്‍ ഇനി ജീവനുള്ള കാലത്തോളം പ്രവര്‍ത്തിക്കില്ല. എന്നോട് എന്തിന് ഇത് ചെയ്തെന്ന് അയാളോട് തന്നെ ചോദിച്ചിരുന്നു. അതിന് ശിവകാര്‍ത്തികേയന്‍ പറഞ്ഞ മറുപടി തുറന്ന് പറയാന്‍ പോലും പറ്റില്ല" ഡി ഇമ്മാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെ തമിഴ് ഗോസിപ്പ് കോളങ്ങളില്‍ ഇമ്മാനോട് ശിവകാര്‍ത്തികേയന്‍ ചെയ്ത ദ്രോഹം എന്താണ് എന്ന തരത്തില്‍ ശക്തമായി. അതിന് പിന്നാലെ ഡി.ഇമ്മാന്‍റെ ഡൈവോഴ്സുമായി ഇതിന് ഒരു ബന്ധം ഉണ്ട് എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വന്നിരുന്നു. 

എന്നാല്‍ ഇപ്പോള്‍ ഇമ്മാന്‍റെ  പ്രസ്താവന തള്ളികളഞ്ഞ് അദ്ദേഹത്തിന്‍റെ മുൻ ഭാര്യ മോണിക്ക റിച്ചാർഡ് രംഗത്ത് എത്തിയിരിക്കുകയാണ്. തമിഴ് വാരിക വികടനോട് സംസാരിക്കുകയായിരുന്നു മോണിക്ക. ശിവകാർത്തികേയനൊപ്പം പ്രവർത്തിക്കില്ല എന്ന ഇമ്മന്റെ തീരുമാനം തികച്ചും വ്യക്തിപരമാണെന്നും എന്നാൽ അത്തരം ഒരു തീരുമാനം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്ന് മോണിക്ക പറയുന്നു. 

ശിവകാർത്തികേയൻ തങ്ങളുടെ കുടുംബ സുഹൃത്താണെന്നും അദ്ദേഹത്തെ വളരെ മാന്യനായ വ്യക്തിയാണെന്നും മോണിക്ക റിച്ചാർഡ് പറഞ്ഞു. വിവാഹമോചനം ഒഴിവാക്കാനാണ് ശിവകാര്‍ത്തികേയന്‍ തനിക്കും ഇമ്മാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചിരുന്നുവെന്നും മോണിക്ക പറഞ്ഞു.ഞങ്ങളുടെ കുടുംബം നിലനിര്‍ത്താന്‍  അദ്ദേഹം ശ്രമിച്ചുവെന്നും മോണിക്ക അഭിമുഖത്തില്‍ പറയുന്നു. 

ശിവകാര്‍ത്തികേയന്‍ ചെയ്ത ദ്രോഹം എന്ന് ഇമ്മാൻ വിശേഷിപ്പിച്ച സംഭവത്തെക്കുറിച്ചും മോണിക്ക വിശദീകരിച്ചു. 
ഇമാന്റെ വിവാഹമോചന തീരുമാനത്തെ ശിവകാർത്തികേയൻ പിന്തുണച്ചില്ല. ഇമ്മാന് അത് ഇഷ്ടപ്പെട്ടില്ല. ശിവകാർത്തികേയന്‍ ദ്രോഹിച്ചു എന്ന ഇമ്മന്റെ വാദം ഇതിന്റെ പശ്ചാത്തലത്തിലാണെന്ന് താന്‍ മനസിലാക്കുന്നതെന്ന് മോണിക്ക പറയുന്നു.

പക്ഷേ പുറത്തുള്ള ആളുകൾ ഇത് വ്യത്യസ്തമായി വ്യാഖ്യാനിക്കുന്നു. സാധാരണയായി, സുഹൃത്തുക്കളുടെ കുടുംബം വേർപിരിയുന്നത് കുടുംബ സുഹൃത്തുക്കൾ ആഗ്രഹിക്കുമോ? ശിവകാർത്തികേയൻ ഇവിടെ എന്ത് തെറ്റാണ് ചെയ്തത്? - മോണിക്ക ചോദിക്കുന്നു. 

മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷമാണ് ഇമ്മാൻ തന്നില്‍ നിന്നും വിവാഹമോചനം നേടിയതെന്നും, ഇമ്മാൻ ഇപ്പോള്‍ എന്തിനാണ് ഇപ്പോൾ ഈ വിഷയം ഉയർത്തുന്നതെന്ന് അറിയില്ലെന്നും മോണിക്ക പറയുന്നു. വിവാഹമോചനത്തിന് ശേഷം താന്‍  ഒരു കമ്പനി നന്നായി നടത്തുകയാണെന്നും അവർ പറഞ്ഞു.

താൻ ശിവകാർത്തികേയനുമായി സംസാരിക്കാറില്ലെന്നും താരം ദമ്പതികൾക്കിടയിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചപ്പോഴാണ് അവസാനമായി സംസാരിച്ചതെന്നും മോണിക്ക പറഞ്ഞു. ഇമാന്റെ പ്രസ്താവനകൾ കാരണം ശിവകാർത്തികേയന് വിഷമം ഉണ്ടായതില്‍ തനിക്ക്  വിഷമമുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

ഒരു കുടുംബം പോലെ കഴിഞ്ഞു, ശിവകാര്‍ത്തികേയന്‍ കാണിച്ചത് വന്‍ ചതി, ഒറ്റുകൊടുത്തു: ഞെട്ടിച്ച് വെളിപ്പെടുത്തല്‍.!

മലയാളിയെ ഏറെ ചിരിപ്പിച്ച രംഗവും, ട്രോളും: പക്ഷെ ഇന്ന് ഒരു നൊമ്പരമാണ്.!

​​​​​​​Asianet News Live
 

Follow Us:
Download App:
  • android
  • ios