Asianet News MalayalamAsianet News Malayalam

ഒരു കുടുംബം പോലെ കഴിഞ്ഞു, ശിവകാര്‍ത്തികേയന്‍ കാണിച്ചത് വന്‍ ചതി, ഒറ്റുകൊടുത്തു: ഞെട്ടിച്ച് വെളിപ്പെടുത്തല്‍.!

"എന്നോട് ശിവകാര്‍ത്തികേയന്‍ ചെയ്ത ദ്രോഹം തിരിച്ചറിയാന്‍ വൈകിപ്പോയി. അതുകൊണ്ട് അദ്ദേഹം അഭിനയിക്കുന്ന സിനിമകളില്‍ ഇനി ജീവനുള്ള കാലത്തോളം പ്രവര്‍ത്തിക്കില്ല"

Sivakarthikeyan betrayed me will never work with him said Tamil composer D Imman  vvk
Author
First Published Oct 17, 2023, 12:15 PM IST

ചെന്നൈ: തമിഴ് സംഗീതസംവിധായകൻ ഡി ഇമ്മാനും നടൻ ശിവകാർത്തികേയനും തമ്മില്‍ വലിയ പ്രശ്നം നടക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍‌ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തങ്ങൾക്കിടയിലുള്ള പ്രശ്നം എന്താണെന്ന് ഇമ്മാൻ തുറന്നു പറയുകയാണ്. ഇനി ജീവിതത്തിൽ താൻ ഒരിക്കലും ശിവകാർത്തികേയനൊപ്പം പ്രവർത്തിക്കില്ല. തന്‍റെ ജീവിതം തകര്‍ത്ത രീതിയില്‍ ശിവകാർത്തികേയൻ തന്നെ ഒറ്റിക്കൊടുത്തതെന്ന് ഇമ്മാൻ ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

"എന്നോട് ശിവകാര്‍ത്തികേയന്‍ ചെയ്ത ദ്രോഹം തിരിച്ചറിയാന്‍ വൈകിപ്പോയി. അതുകൊണ്ട് അദ്ദേഹം അഭിനയിക്കുന്ന സിനിമകളില്‍ ഇനി ജീവനുള്ള കാലത്തോളം പ്രവര്‍ത്തിക്കില്ല. എന്നോട് എന്തിന് ഇത് ചെയ്തെന്ന് അയാളോട് തന്നെ ചോദിച്ചിരുന്നു. അതിന് ശിവകാര്‍ത്തികേയന്‍ പറഞ്ഞ മറുപടി തുറന്ന് പറയാന്‍ പോലും പറ്റില്ല" ഡി ഇമ്മാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Sivakarthikeyan betrayed me will never work with him said Tamil composer D Imman  vvk

എന്നാല്‍ ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായ ഇരുവര്‍ക്കുമിടയില്‍ എന്താണ് നടന്നതെന്ന് വ്യക്തമാക്കാന്‍ ഡി ഇമ്മാന്‍ വിസമ്മതിച്ചു."ചില കാര്യങ്ങള്‍ മൂടിവയ്ക്കുക തന്നെ വേണം. അതിന് പ്രധാന കാരണം എന്റെ കുഞ്ഞുങ്ങളുടെ ഭാവിയാണ്. നാട്ടുകാര്‍ എന്നെ എന്തുപറയുന്നു എന്നത് എനിക്ക് പ്രശ്‌നമല്ല. ഞാന്‍ ആരാണെന്ന് എനിക്കറിയാം. അപകടങ്ങള്‍ മുന്‍കൂട്ടി പറഞ്ഞിട്ടാണോ നടക്കുന്നത്. അതുപോലെ ഒന്നാണിത്. ജീവിതത്തില്‍ മോശം അവസ്ഥയുണ്ടാകും.അ സങ്കടത്തിന് ശിവകാര്‍ത്തികേയന്‍  മാത്രമാണ് കാരണം എന്ന് പറയാനാവില്ല. പക്ഷേ അദ്ദേഹം ഒരു മുഖ്യകാരണമാണ്. 

വര്‍ഷങ്ങളായി ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ്. അദ്ദേഹത്തില്‍ നിന്ന് എനിക്ക് ഇതുപോലൊരു ദുഃഖം വന്നത് ഉള്‍ക്കൊള്ളാനാവില്ല. ഇതൊരു സര്‍ഗ്ഗാത്മക ഇടമാണ്, എല്ലാം മറന്ന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഇനി ബുദ്ധിമുട്ടാണ്.അയാള്‍ക്കൊപ്പം പ്രവര്‍ത്തിച്ചാല്‍ എന്‍റെ കലയോട് ഞാന്‍ തന്നെ ആത്മാര്‍ത്ഥത പുലര്‍ത്താത്ത അവസ്ഥയാകും. പണത്തിന് വേണ്ടി ജോലി ചെയ്യുന്ന ആളല്ല ഞാന്‍. ഒരിക്കലും സംഗീതത്തെ ഒറ്റിക്കൊടുക്കാന്‍ കഴിയില്ല" - വികാരധീനനായി ഡി ഇമ്മാന്‍ പറയുന്നു. 

ലിയോ ഷൂട്ടിംഗ് തുടങ്ങും മുന്‍പേ കൈയ്യിലടിച്ച് സത്യം ചെയ്യാന്‍ പറഞ്ഞു വിജയ്; ലോകേഷിന്‍റെ വെളിപ്പെടുത്തല്‍.!

അവരുടെ കുടുംബം വളരെ ദുഷിച്ച രീതിയിലാകും, അതായിരിക്കും അങ്ങനെ കമന്‍റുകള്‍: കൃഷ്ണകുമാര്‍


 

Follow Us:
Download App:
  • android
  • ios