ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരനായ യുവനർത്തകനും നടനുമൊക്കെയാണ് റംസാൻ മുഹമ്മദ്. കഴിഞ്ഞ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മാറ്റുരയ്ക്കാൻ എത്തിയ റംസാൻ നാലാം സ്ഥാനക്കാരനായാണ് തിരിച്ചെത്തിയത്.

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരനായ യുവനർത്തകനും നടനുമൊക്കെയാണ് റംസാൻ മുഹമ്മദ്. കഴിഞ്ഞ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മാറ്റുരയ്ക്കാൻ എത്തിയ റംസാൻ നാലാം സ്ഥാനക്കാരനായാണ് തിരിച്ചെത്തിയത്. നിരവധി കവർ ഡാൻസ് വീഡിയോകളിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് അടുത്തിടെ റംസാൻ നടത്തിയത്. 

ഇപ്പോഴിതാ കിടലൻ ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് റംസാനും നടി നിരഞ്ജന അനൂപും. സ്നേഹിതനേ.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ കവർ സോങ്ങിനാണ് ഇരുവരും നൃത്തം വയ്ക്കുന്നത്. ഏറെ രസകരമായ നൃത്തച്ചുവടുകളോടെയുള്ള ചെറിയ റീൽ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

View post on Instagram

നിരന്തരം കവർഡാൻസ് വീഡിയോയുമായി റംസാൻ എത്താറുണ്ട്. നേരത്തെ സാനിയ ഇയ്യപ്പനുമായി ചേർന്ന് നടത്തിയ പെർഫോമൻസ് വീഡിയോ മില്യൺ കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയ താരം അനന്തികയോടൊപ്പമുള്ള കവർ വീഡിയോയും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

View post on Instagram

റിയാലിറ്റി ഷോകളിലൂടെയാണ് റംസാൻ നർത്തകനെന്ന നിലയിൽ ശ്രദ്ധേയനാകുന്നത്. ബിഗ് ബോസ് മലയാളം സീസൺ മൂന്നിലേക്ക് പതിനൊന്നാം മത്സരാർത്ഥിയായി എത്തിയ റംസാൻ വലിയ ശ്രദ്ധ നേടിയിരുന്നു. ആ സീസണിൽ ബിഗ് ബോസിലേക്കെത്തിയ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരുന്നു റംസാൻ. എറണാകുളം മൂവാറ്റുപുഴ സ്വദേശിയാണ്. കോതമംഗലം മാർ അതാനിയസ് കോളേജിലെ വിദ്യാർത്ഥിയായിരിക്കെ ആയിരുന്നു റംസാൻ ബിഗ് ബോസിലക്കെത്തിയത്.

View post on Instagram