റുത്തമുത്ത് എന്ന പരമ്പരയിൽ ഗായത്രി എന്ന പ്രതിനായിക കഥാപാത്രമായി  എത്തി  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദർശന ദാസ്. തുടർന്ന് നിരവധി പരമ്പരകളിൽ വേഷമിട്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു താരത്തന്റെ വിവാഹം. സുമംഗലീ ഭവ എന്ന പരമ്പരയിലെ 'ദേവി' എന്ന വേഷം കൈകാര്യം ചെയ്യുന്ന സമയത്താണ് ദര്‍ശന, പരമ്പരയുടെ അസിസ്റ്റന്‍റ് ഡയറക്ടറായ അനൂപിനെ വിവാഹം കഴിക്കുന്നത്.

തുടർന്ന് ദര്‍ശനയേയും അനൂപിനേയും കുറിച്ച് പലതരം ഗോസിപ്പുകള്‍  നിരവധിയായിരുന്നു. തങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നുവെന്നാണ് ദര്‍ശന ഇതിനോട് പ്രതികരിച്ചത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി വന്നതിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് ദര്‍ശന.

ബേബി ബോയ്, ഈ ലോകത്തേക്ക് സ്വാഗതം എന്നൊരു കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ്,  കുട്ടി ജനിച്ചെന്നും, ആൺകുട്ടിയാണെന്നും ആരാധകരോടായി വിശേഷം പറയുന്നത്.  'പുതിയ  ജീവിതത്തിന്‍റെ സന്തോഷം വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല'- എന്നായിരുന്നു ഗർഭിണിയായ സന്തോഷം പങ്കുവച്ച് നേരത്തെ ദർശന കുറിച്ചത്.

കറുത്തമുത്തിനു ശേഷം പട്ടുസാരി, സുമംഗലീഭവ, മൗനരാഗം തുടങ്ങി നിരവധി പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തുവരികയാണ് താരം. സ്വതസിദ്ധമായ അഭിനയമികവുകൊണ്ട് ഏതുവേഷവും തനിക്ക് ചേരുമെന്ന് ദര്‍ശന ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമായ ദർശനയുടെ പുതിയ വിശേഷങ്ങളും ഏറ്റെടുക്കുകയാണ് ആരാധകർ.