പൊതുവേദിയിൽ രൺവീറിനെ അവഗണിക്കുന്ന ദീപികയുടേതാണ് വീഡിയോ.

ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുക്കോണും. 2018ൽ ആയിരുന്നു ഇരുവരുടെ വിവാഹം. പ്രിയ ജോഡികൾ ഒന്നാകുന്ന സന്തോഷം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അടുത്തിടെ ഇരുവരും വേർപിരിയുന്നു എന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഈ അവസരത്തിൽ താരങ്ങളുടേതായി പുറത്തുവന്നൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

പൊതുവേദിയിൽ രൺവീറിനെ അവഗണിക്കുന്ന ദീപികയുടേതാണ് വീഡിയോ. മുംബൈയിൽ നടന്ന ഇന്ത്യൻ സ്‌പോർട്‌സ് ഓണേഴ്‌സിന്റെ നാലാം പതിപ്പിലെ റെഡ് കാർപ്പറ്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ദീപിക പദുക്കോൺ കാറിൽ നിന്ന് ഇറങ്ങുമ്പോൾ രൺവീർ സിംഗ് കാത്തുനിൽക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്. 

View post on Instagram

റെഡ് കാർപെറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് ദമ്പതികൾ വസ്ത്രങ്ങൾ ക്രമീകരിക്കുകയും കുറച്ച് ആളുകളുമായി സംസാരിക്കുകയും ചെയ്യുന്നു. മുന്നോട്ട് നടക്കുമ്പോൾ, രൺവീർ ദീപികയുടെ നേരെ കൈ നീട്ടി, പക്ഷേ നടി നേരെ നോക്കുകയും നടനെ അവഗണിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഈ വീഡിയോ പുറത്തുവന്നതോടെ ദീപികയ്ക്കും രൺവീറിനും ഇടയിൽ എന്തോ പ്രശ്നം നടക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. ചിലര്‍ ദീപികയും രണ്‍വീറും ഉടന്‍ വേര്‍പിരിയുമെന്നും കമന്‍റ് ചെയ്യുന്നു.

'നീണ്ട ഏഴ് വർഷങ്ങൾ.. ഓർത്തു കൊണ്ടേയിരിക്കുന്നു'; ജിഷ്ണുവിന്റെ ഓർമയിൽ സിദ്ധാർത്ഥ് ഭരതൻ

അതേസമയം, പത്താന്‍ ആണ് ദീപികയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രം ഷാരൂഖിന്‍റെയും ഒപ്പം ബോളിവുഡിന്‍റെയും തിരിച്ചുവരവ് കൂടിയായിരുന്നു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 500 കോടിയും ആഗോള ബോക്സ് ഓഫീസില്‍ 1000 കോടിയും ഇതിനകം പിന്നിട്ട ചിത്രം തിയറ്ററുകളില്‍ 50 ദിവസവും പൂര്‍ത്തിയാക്കി. ലോകമാകെ 20 രാജ്യങ്ങളില്‍ പഠാന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. ഇന്ത്യയില്‍ 800 സ്ക്രീനുകളിലും വിദേശ മാര്‍ക്കറ്റുകളില്‍ 135 സ്ക്രീനുകളിലും. ലോകമാകെ 8000 സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്.