Asianet News MalayalamAsianet News Malayalam

'ക്ഷേത്രത്തില്‍ വരുമ്പോള്‍ താലി എവിടെ' : പൂര്‍ണ്ണ ഗര്‍ഭിണിയായ ദീപികയ്ക്കെതിരെ സൈബര്‍ ആക്രമണം, ചുട്ട മറുപടി

സിദ്ധിവിനായക ക്ഷേത്ര സന്ദർശനത്തിനിടെ ദീപിക താലിമാല ധരിക്കാത്തത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. ദീപികയെ വിമർശിച്ചും പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി.

Deepika Padukone not wearing mangalsutra to Siddhivinayak Temple causes debate on X
Author
First Published Sep 8, 2024, 1:35 PM IST | Last Updated Sep 8, 2024, 1:40 PM IST

മുംബൈ: ഗണേശ ചതുര്‍‌ത്ഥിക്ക് മുന്നോടിയായി വെള്ളിയാഴ്ച മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ അനുഗ്രഹം തേടി രൺവീർ സിങ്ങും ഭാര്യ ദീപിക പദുക്കോണും എത്തിയിരുന്നു. തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ഈ മാസം വരവേൽക്കാൻ പോകുകയാണ് ഇരുവരും. എന്നാല്‍ ദീപിക താലിമാല ധരിക്കാതെയാണ് എത്തിയത് എന്നതില്‍ വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍. 

ഇന്ത്യന്‍ സ്ത്രീകള്‍ വിവാഹിതയായ ശേഷം അണിയുന്ന  ആഭരണം എന്തുകൊണ്ട് ദീപിക അണിയുന്നില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ ചോദ്യം. "ഏറെ പണമുണ്ടാക്കിയിട്ടും ഒരു മംഗളസൂത്രം ധരിക്കാനുള്ള പണം ഇല്ലെ, ക്ഷേത്രത്തില്‍ വരുമ്പോഴെങ്കിലും അത് ധരിച്ചൂടെ, ഇവരാണ് തനിഷ്ക് പോലെയുള്ള ആഭാരണത്തിന്‍റെ ബ്രാന്‍റ് അംബാസിഡര്‍ എന്ന് ഓര്‍ക്കണം" ഒരു എക്സ് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. ഇതിന്‍റെ ചുവടുവച്ച് ദീപികയ്ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. 

“മംഗളസൂത്രം പല ഹൈന്ദവ സംസ്‌കാരങ്ങളിലും നിർബന്ധമായ ഒരു സംഗതിയല്ല, എന്നാല്‍ ക്ഷേത്രങ്ങളിൽ ധരിക്കേണ്ടത് നെറ്റിയിലെ കുങ്കുമമാണ് അത് എവിടെ ? എന്നാണ് ഒരാളുടെ ചോദ്യം. അതേ സമയം ദീപികയെ പിന്തുണച്ചും കമന്‍റ് വരുന്നുണ്ട് “പാരമ്പര്യങ്ങൾ എന്നത് നിര്‍ബന്ധമായി പിന്തുടരണം എന്നൊന്നും ഇല്ല, ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മംഗളസൂത്രം നിർബന്ധമല്ല. ആരെങ്കിലും പാരമ്പര്യം പിന്തുടരാനോ പിന്തുടരാതിരിക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ കുടുംബത്തിന് ഒരു പ്രശ്നവും ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്താണ്" ദീപികയ്ക്ക് പിന്തുണയുമായി ഒരു പോസ്റ്റ് പറയുന്നു. "ഗർഭിണിയായ സ്ത്രീയെ ഇന്‍റര്‍നെറ്റില്‍ ദ്രോഹിക്കുന്നതിന് പകരം നിങ്ങളുടെ സ്വന്തം കാര്യം നോക്ക്" എന്നാണ് ദീപികയ്ക്ക് പിന്തുണ നല്‍കുന്ന ഒരു എക്സ് പോസ്റ്റ്.

ഗണേശ ചതുര്‍ത്ഥിയുടെ ആദ്യ ദിനത്തില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് അമ്മയാകാൻ പോകുന്ന ദീപികയും രൺവീറും മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചത്. ക്ഷേത്രപരിസരത്ത് പ്രവേശിക്കുമ്പോൾ ദമ്പതികളെ പാപ്പരാസികള്‍ വളഞ്ഞിരുന്നു. അതീവ സന്തോഷത്തിലായിരുന്നു ദമ്പതികള്‍.

രൺവീറും ദീപികയും പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഓഫ്-വൈറ്റ് കുർത്ത പൈജാമയാണ് രൺവീർ അണിഞ്ഞത്. മറുവശത്ത്, ദീപിക മനോഹരമായ മരതകം പച്ച സാരി ധരിച്ചിരുന്നു. 

60 കോടിപ്പടം തകര്‍ത്തത് ബാഹുബലി 2 റെക്കോഡ്: ബോളിവുഡിന് അത്ഭുതം

കങ്കണയുടെ പടത്തിന് ഒടുവില്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി: മൂന്ന് കട്ടുകളും, വസ്തുത തെളിയിക്കലും വേണ്ടിവന്നു !

Latest Videos
Follow Us:
Download App:
  • android
  • ios