വളരെ കുഞ്ഞായിരിക്കുമ്പോഴുള്ള ചിത്രങ്ങളാണ് ദീപിക ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കിടക്കയിൽ കിടന്നുറങ്ങുന്ന കുഞ്ഞ് ദീപികയുടെ ചിത്രങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. 

മുംബൈ: ബോളിവുഡിൽ ഇത്തവണ വലിയ രീതിയിലാണ് ദീപാവലി ആഘോഷങ്ങൾ നടന്നത്. ദീപങ്ങൾ തെളിയിച്ചും പുത്തൻ വസ്ത്രങ്ങളണിഞ്ഞും പാർട്ടികൾ നടത്തിയും താരങ്ങൾ ദീപാവലി ആഘോഷങ്ങൾ പൊടിപ്പൊടിച്ചു. എന്നാൽ ദീപാവലി കഴിഞ്ഞ് ഇത്രദിവസമായിട്ടും ഒരാൾക്ക് മാത്രം ആഘോഷങ്ങൾ അവസാനിക്കാത്ത മട്ടാണ്. മറ്റാർക്കുമല്ല, ബോളിവുഡ് താരറാണി ദീപിക പദുക്കോൺ ആണ് പോസ്റ്റ് ദീപാവലി ആഘോഷവുമായി എത്തിയിരിക്കുന്നത്.

ഇതോടനുബന്ധിച്ച് രണ്ട് ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഇത് ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങളൊന്നുമല്ല. 'പോസ്റ്റ് ദീപാവലി' എന്ന ഹാഷ്ടാ​ഗിൽ തന്റെ ബാല്യകാല ചിത്രങ്ങളാണ് ദീപിക പങ്കുവച്ചിരിക്കുന്നത്. വളരെ കുഞ്ഞായിരിക്കുമ്പോഴുള്ള ചിത്രങ്ങളാണ് ദീപിക ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കിടക്കയിൽ കിടന്നുറങ്ങുന്ന കുഞ്ഞ് ദീപികയുടെ ചിത്രങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

View post on Instagram

എന്നാൽ, ചിത്രങ്ങൾ താഴെ വരുന്ന കമന്റുകൾ ഒരുപക്ഷെ അതിശയിപ്പിച്ചേക്കും. കുഞ്ഞായിരിക്കുമ്പോഴുള്ള ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നിൽ ശുഭ വാർത്ത വല്ലതുമുണ്ടോ എന്നാണ് ആരാധകരുടെ സംശയം. ഇത് ഉറപ്പിക്കാനായി ദീപികയോട് തന്നെ ആരാധകർ ചോദിക്കുകയും ചെയ്യുന്നുണ്ട്. ചിലർ ശുഭ വാർത്തയുണ്ടെന്ന് ഉറപ്പിച്ച മട്ടാണ്. ഓ മൈ ​ഗോഡ്! ​ഗുഡ് ന്യൂസ്, ആശംസകൾ, ശുഭ വാർത്തയ്ക്കായി കാത്തിരിക്കുന്നു എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.

View post on Instagram

ഇതിന് മുമ്പും ദീപിക തന്റെ ബാല്യകാല ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ, ആ ചിത്രങ്ങളൊന്നും ഇത്രയും കുഞ്ഞായിരിക്കുമ്പോഴുള്ളതല്ലെന്നാണ് ആരാധകർ പറയുന്നത്. ഏതായാലും ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നിലെ രഹസ്യമെന്തെന്ന് ദീപിക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ദീപികയ്ക്കും ഭർത്താവും നടനുമായ രൺവീർ സിം​ഗിനും കുഞ്ഞുപിറക്കാൻ പോകുന്നുവെന്ന ശുഭവാർത്തയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

View post on Instagram