Asianet News MalayalamAsianet News Malayalam

'സംഭവിക്കേണ്ട സമയത്ത് അത് സംഭവിക്കും'; വിവാഹം കഴിഞ്ഞാല്‍ സ്ത്രീകളെ അതിന് നിര്‍ബന്ധിക്കരുത്: ദീപിക

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ബോളീവുഡ് താരം ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹിതരായത്. കഴിഞ്ഞ നവംബറിലായിരുന്നു ആരാധകര്‍ ആഘോഷമാക്കിയ താരവിവാഹം. 

Deepika Padukone slams pregnancy rumours: It will happen when it has to happen
Author
India, First Published Apr 13, 2019, 10:45 AM IST

ര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ബോളീവുഡ് താരം ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹിതരായത്. കഴിഞ്ഞ നവംബറിലായിരുന്നു ആരാധകര്‍ ആഘോഷമാക്കിയ താരവിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ കഴുയുമ്പോള്‍ വാര്‍ത്തകള്‍ മുളച്ചു തുടങ്ങി. ദീപിക ഗര്‍ഭിണിയാണ്!. എന്നാല്‍ നിരന്തരം പുറത്തുവരുന്ന ഇത്തരം വ്യാജ വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കുകയാണ് ദീപിക. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

സംഭവിക്കേണ്ട സമയത്ത്  അത് സംഭവിക്കും. വിവാഹം കഴിഞ്ഞു എന്ന ഒറ്റക്കാരണം  കൊണ്ടാണ് ആളുകള്‍ അമ്മയാകുന്നതിന കുറിച്ച് ചോദ്യമെറിയുന്നത്. കുട്ടകളുള്ള സുഹൃത്തുക്കള്‍ എന്നോട് ഇത് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞെന്ന് കരുതി ഒരിക്കലും സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുത്. ഒരിക്കല്‍ അത് സംഭവിക്കും. ആ ഘട്ടത്തിലൂടെ കടന്നുപോകാന്‍ നിര്‍ബന്ധിക്കുന്നത് ശരിയാല്ല. മാറ്റം മനസുകളില്‍ ഉണ്ടായാല്‍ മാത്രമെ ഇത്തരം ചോദ്യങ്ങള്‍ക്ക് അവസാനമുണ്ടാകൂ- ദീപക പറയുന്നു.

ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്‍റെ ജീവിത കഥ പ്രമേയമാക്കിയ ചിത്രത്തിലാണ് ദീപിക ഇപ്പോള്‍ അഭിനയിക്കുന്നത്. ലക്ഷ്മിയുടെ രൂപത്തിലുള്ള മേക്കോവര്‍ ചിത്രം ദീപിക അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ചിത്രത്തിന് വലിയ സ്വീകര്യതായണ് ലഭിച്ചത്.

Follow Us:
Download App:
  • android
  • ios