ഐഡി കാര്‍ഡ് നോക്കി പെട്ടെന്നുതന്നെ നടപടിക്രമം തീര്‍ത്ത സുരക്ഷാ ജീവനക്കാരനെയും അഭിനന്ദിച്ച് ആരാധകര്‍ രംഗത്ത് എത്തി.


രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് ദീപിക പദുക്കോണ്‍. ആരാധകരോട് ഇടപെടുന്നതിലും മറ്റും മാതൃകാപരമായ പെരുമാറ്റമാണ് ദീപികയില്‍ നിന്ന് എപ്പോഴും ഉണ്ടാകാറുള്ളത്. ഇപ്പോഴിതാ വിമാനത്താവളത്തില്‍ വെച്ചുള്ള ദീപികയുടെ ഒരു വീഡിയോ വൈറലാകുകയാണ്. ദീപികയുടെ പെരുമാറ്റത്തെ അഭിനന്ദിച്ച് ആരാധകരും രംഗത്ത് എത്തി.

View post on Instagram

വിമാനത്താവളത്തിലേക്ക് കയറുകയായിരുന്ന ദീപികയോട് സുരക്ഷാ ഉദ്യോഗസ്ഥൻ ഐഡി കാര്‍ഡ് ചോദിക്കുകയായിരുന്നു. ഒരു വൈമനസ്യവും പ്രകടിപ്പിക്കാതെ മര്യാദയോടെ ബാഗില്‍ നിന്ന് ഐഡി കാര്‍ഡ് എടുത്ത് ദീപിക കാട്ടുകയും ചെയ്‍തു. താങ്കള്‍ക്ക് ഇത് പരിശോധിക്കണോഎന്നു ചോദിക്കുകയും ചെയ്‍തു. അതേസമയം ഐഡി കാര്‍ഡ് നോക്കി പെട്ടെന്നുതന്നെ നടപടിക്രമം തീര്‍ത്ത സുരക്ഷാ ജീവനക്കാരനെയും അഭിനന്ദിച്ച് ആരാധകര്‍ രംഗത്ത് എത്തി. രണ്ടു പേരും ഒരുപോലെ മാന്യതയോടെ പെരുമാറി എന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ആ രംഗങ്ങളുള്ള വീഡിയോ വൈറലാകുകയാണ്.