സീരിയലുകൾ കുടുംബപ്രേക്ഷകരുടേതാണ് എന്ന ചിന്താ​ഗതി മാറി യുവാക്കളും യുവതികളുമടക്കം എല്ലാവരും സാന്ത്വനം സീരിയൽ ഏറ്റെടുത്ത് കഴിഞ്ഞു.

തിരുവനന്തപുരം: സാന്ത്വനത്തോളം പ്രേക്ഷകർ സ്വീകരിച്ച മറ്റൊരു മലയാളം സീരിയൽ ഉണ്ടാകില്ല. സീരിയലുകൾ കുടുംബപ്രേക്ഷകരുടേതാണ് എന്ന ചിന്താ​ഗതി മാറി യുവാക്കളും യുവതികളുമടക്കം എല്ലാവരും സാന്ത്വനം സീരിയൽ ഏറ്റെടുത്ത് കഴിഞ്ഞു. ചിലർക്ക് ചില ലൈഫ് ചെയ്ഞ്ചിങായിട്ടുള്ള സംഭവങ്ങൾ ജീവിതത്തിൽ‌ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഭാ​ഗ്യം തുണച്ചപ്പോൾ അഭിനയിക്കാനുള്ള കഴിവുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് സീരിയൽ സിനിമാ താരം സജിൻ ടി.പി. പ്ലസ്ടു സിനിമയിലൂടെയാണ് സജിൻ അഭിനയ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ടത്.

ശേഷം ഒന്നര വർഷങ്ങൾക്ക് മുമ്പ് സാന്ത്വനം സീരിയലിലെ ശിവനായി അവതരിച്ചതോടെ കേരളക്കര മൊത്തം ശിവന്റേയും ഒപ്പം സജിന്റേയും ആരാധകരായി തുടങ്ങി. സാന്ത്വനത്തിലെ ശിവാഞ്ജലി കോമ്പോയ്ക്ക് അത്രയേറെ ആരാധകരാണ് ഇന്നുള്ളത്. ശിവനായി സജിൻ അഭിനയിക്കുമ്പോൾ അഞ്ജലിയായി നടി ​ഗോപിക അനിലാണ് അഭിനയിക്കുന്നത്. മുഖത്ത് ഭാവങ്ങൾ വരില്ലെന്ന് പറഞ്ഞ് പലരും പുച്ഛിച്ച് മടക്കി അയച്ചിട്ടുള്ളതിന്റെ നിരവധി പഴയ കഥകളും സജിൻ പറഞ്ഞിട്ടുണ്ട്. സാന്ത്വനം വീട്ടിൽ ഒരു കുഞ്ഞ് വന്നതോടെ കഥ മറ്റൊരു ഗതിയിലാണ് സഞ്ചരിക്കുന്നത്.

ഇപ്പോഴിതാ ആ കുഞ്ഞിനൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് സജിൻ. നടി സജിതബേട്ടിയുടെ മകളാണ് സീരിയലിൽ ദേവൂട്ടിയായി എത്തുന്നത്. കൊച്ചച്ചൻ ബൈക്കിൽ ദേവൂട്ടിയെ കറങ്ങാൻ കൊണ്ടുപോകുന്നതും കൈയിലെടുത്തു ലാളിക്കുന്നതുമെല്ലാം വീഡിയോയിൽ ചേർത്തിട്ടുണ്ട്. കൊച്ചച്ചന്റെ കൂടെയുള്ള മോളുടെ വീഡിയോ കാണാത്തതിന്റെ സങ്കടം മാറിയെന്നാണ് പ്രേക്ഷകരുടെ കമന്റ്. അച്ചുസുഗന്താണ് വീഡിയോ പകർത്തിയിരിക്കുന്നത്.

പ്ലസ് ടു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടി ഷഫ്‌നയും സജിനും പ്രണയത്തിലാകുന്നത്. സജിന്‍ ആയിരുന്നു പ്രണയാഭ്യര്‍ത്ഥന നടത്തിയത്. ഇരുവരും രണ്ട് വര്‍ഷക്കാലം പ്രണയിച്ചു നടന്നു. എന്നാല്‍ പ്രണയം വീട്ടില്‍ പിടിച്ചു. അതേ തുടര്‍ന്ന് സിനിമാസ്റ്റൈലില്‍ സജിന്‍ ഷഫ്‌നയെ വിളിച്ചിറക്കുകയും രജിസ്റ്റര്‍ വിവാഹം ചെയ്യുകയുമായിരുന്നു.

വാഗമണ്ണിലെ ഗ്ലാസ്ബ്രിഡ്ജിൽ അടിപൊളി ചിത്രങ്ങളുമായി വരദ

ലിയോയുടെ കാര്യത്തില്‍ ആ തെറ്റ് പറ്റി, ഇനിയൊരു പടത്തിലും അത് ആവര്‍ത്തിക്കില്ല: ലോകേഷ് കനകരാജ്