ചാനല്‍ കുമുദം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്രയുടെ പുതിയ വിവാദ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. 

ചെന്നൈ: കഴിഞ്ഞ ഏപ്രില്‍ 8നാണ് ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം ഇരുവരും ചേര്‍ന്ന് ഹർജി സമർപ്പിച്ചിരിക്കുന്നത് എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2022 ജനുവരിയിൽ വേർപിരിയാനുള്ള തീരുമാനം ഇരുവരും പ്രഖ്യാപിച്ചിരുന്നെങ്കിലും വിവാഹമോചനം ഔദ്യോഗികമായി ഫയല്‍ ചെയ്തിരുന്നില്ല. എന്നാല്‍ പിന്നീട് അതില്‍ ഔദ്യോഗിക നടപടിയിലേക്ക് ഇരുവരും കടക്കുകയായിരുന്നു. അതേ സമയം ഇരുവരുടെയും വേര്‍പിരിയല്‍ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തുകയാണ് ഗായിക സുചിത്ര.

ചാനല്‍ കുമുദം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്രയുടെ പുതിയ വിവാദ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. 18 വര്‍ഷത്തോളം നീണ്ട ധനുഷും ഐശ്വര്യ രജനീകാന്തും തമ്മിലുള്ള ദാമ്പത്യത്തിനിടെ ഇരുവരും പരസ്പരം പലപ്പോഴും ചതിച്ചിട്ടുണ്ടെന്നാണ് സുചിത്ര പറയുന്നത്. ഇരുവര്‍ക്കും ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നു ഇത് തമ്മില്‍ അറി‌ഞ്ഞപ്പോഴാണ് പ്രശ്നങ്ങളുണ്ടായതെന്ന് സുചിത്ര പറയുന്നു. 

"ധനുഷ് തന്നെ വഞ്ചിച്ചുവെന്ന് ഐശ്വര്യ ആരോപിക്കുന്നത്. പക്ഷേ ഇരുവരുടെയും ദാമ്പത്യത്തിനിടെ അവളും അതാണ് ചെയ്തത്. അത് ഇരട്ടത്താപ്പാണ്. അവർ പരസ്പരം ആസൂത്രിതമായി വഞ്ചിക്കുന്ന ദമ്പതികളായിരുന്നു" - സുചിത്ര അഭിമുഖത്തില്‍ പറഞ്ഞു. 

ഐശ്വര്യ ഒരു മോശം അമ്മയാണെന്നും സുചിത്ര അഭിമുഖത്തില്‍ പറഞ്ഞു. അതേ സമയം ധനുഷ് തന്‍റെ മക്കളോടും യാത്രയോടും ലിംഗയോടും എപ്പോഴും കടമയുള്ള പിതാവായിരുന്നു. ഇപ്പോള്‍ രണ്ട് മക്കളും അവരുടെ മുത്തച്ഛന്‍റെ വീട്ടിലാണ് വളർന്നതെന്നും സുചിത്ര പറഞ്ഞു.

എന്തായാലും സുചിത്രയുടെ അഭിമുഖം തമിഴ് മാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്തയാകുന്നുണ്ട്. അതേ സമയം ധനുഷ് റായന്‍ എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. ചിത്രം ജൂണ്‍ മാസത്തില്‍ ഇറങ്ങും. അതേ സമയം ഐശ്വര്യ സംവിധാനം ചെയ്ത ലാല്‍ സലാം വലിയ പരാജയമായിരുന്നു. അതിന് ശേഷം വീണ്ടും ചിത്രം ചെയ്യാനുള്ള ശ്രമത്തിലാണ് ഐശ്വര്യ. 

'ഞങ്ങളെ ഇരട്ടപെറ്റതാണ്', ഇത് ബിജു മോനോന്റെയും ആസിഫിന്റെയും പോരാട്ടം; ത്രില്ലടിപ്പിച്ച് തലവൻ ട്രെയ്‌ലര്‍

മുന്‍ കാമുകന് ഒരു സൈബര്‍ അടി ?: അനന്യയുടെ ഇന്‍സ്റ്റഗ്രാം നോക്കിയ ഫാന്‍സ് ഞെട്ടി