ന്യൂയോര്‍ക്ക്: ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ചെന്ന വാര്‍ത്തയ്ക്കെതിരെ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ നിയമനടപടിക്ക് എന്ന് സൂചന. ജസ്റ്റിന്‍ ബീബര്‍ ഭാര്യ ഹെയ്‌ലി ബാള്‍ഡ് വിന്നിനെ ഉപേക്ഷിച്ചെന്നാണ് ഓകെ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബീബറും ഹെയ്‌ലിയും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും അവര്‍ വേര്‍പിരിയുകയാണെന്നും മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബീബറും ഹെയ്‌ലിയും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും അവര്‍ വേര്‍പിരിയുകയാണെന്നും മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ബീബറിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അടിസ്ഥാന രഹിതമായ വാര്‍ത്തയ്ക്ക് ബീബര്‍ നിയമനടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് അറിയുന്നത്. മുന്‍പ് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത കൊടുത്തതും ഓകെ മാഗസിനായിരുന്നു. അടിസ്ഥാന രഹിതമായ വാര്‍ത്ത കൊടുത്തതിന് പ്രിയങ്കയും നികും ഓകെ മാഗസീനെതിരേ നിയമനടപടികള്‍ സ്വീകരിച്ചിരുന്നു.

ഗാനരചയിതാവ്, നിര്‍മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ജസ്റ്റിന്‍ ബീബര്‍. 2010-ലെയും 2012-ലെയും അമേരിക്കന്‍ സംഗീത പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍, നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ ആരാധകവൃന്ദം'ബിലി ബേര്‍സ്' എന്നറിയപെടുന്ന മധ്യ കൗമാര പെണ്‍കുട്ടികളാണ്. 2011, 2012, 2013 വര്‍ഷങ്ങളില്‍ ഫോര്‍ബ്സ് മാസിക ലോകത്തിലെ പത്ത് മുന്‍നിര സെലിബ്രിറ്റികളുടെ പട്ടികയില്‍ ബീബറെ ഉള്‍പെടുത്തിട്ടുണ്ട്.