തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ വിവാദങ്ങളെക്കുറിച്ച് നിത്യ മേനോൻ പ്രതികരിച്ചു. 

കൊച്ചി: തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിന് നിത്യ മേനനെ എഴുപതാമത് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടിയായി തിരഞ്ഞെടുത്തിരുന്നു. ഈ വമ്പൻ നേട്ടത്തിൽ നടിക്ക് ഏറെ അഭിനന്ദനങ്ങള്‍ ലഭിക്കുമ്പോഴും ഗാർഗി എന്ന ചിത്രത്തില്‍ അഭിനയിച്ച സായ് പല്ലവിയായിരുന്നു നിത്യയെക്കാള്‍ അവാര്‍‍ഡിന് അർഹയായത് എന്നാണ് ചില സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ വന്നത്. 

രുദ്രാണി ചതോരാജുമായുള്ള അഭിമുഖത്തില്‍ ഈ വിമര്‍ശനം സംബന്ധിച്ച് നിത്യ പ്രതികരിച്ചു. ഇത്തരം വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നുവെന്ന് നിത്യ വിശദീകരിച്ചു. അഭിപ്രായവ്യത്യാസങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്ന ആളുകൾ എപ്പോഴും ഉണ്ടായിരിക്കുമെന്നും അതിനാല്‍ തന്നെ ഒരു വിജയത്തിന് ശേഷവും അവർ വിജയത്തിന് അർഹരാണോ അല്ലയോ എന്ന് വിലയിരുത്തലുകള്‍ നടത്തുമെന്നും നിത്യ പറഞ്ഞു. 

നിത്യ പറഞ്ഞത് ഇതാണ് “എപ്പോഴും അഭിപ്രായങ്ങൾ ഉയരും. എനിക്ക് അവാര്‍ഡുകളൊന്നും ലഭിക്കുന്നില്ലെങ്കില്‍ 'അയ്യോ, അവൾ നല്ല സിനിമ ചെയ്യുന്നില്ലെന്ന്' പറയും. ഇനി നിങ്ങൾക്ക് അവാര്‍ഡ് ലഭിച്ചാല്‍ അവർ പറയും 'അയ്യോ, ഈ ചിത്രത്തിനല്ല കിട്ടേണ്ടിയിരുന്നത്, മറ്റൊരു സിനിമയുണ്ട്'. ഇനി നിങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ അവർ 'അയ്യോ! എന്തുകൊണ്ടാണ് അവൾക്ക് അത് ലഭിക്കാത്തത്?' എന്നാണ് ചോദിക്കുക. ഇത്തരം അഭിപ്രായം എല്ലാകാലത്തും ഉണ്ടാകും"

തന്‍റെ ഓരോ സിനിമയും ഒരു പുതിയ പാതയായി താന്‍ കാണുന്നുവെന്ന് നിത്യ പറഞ്ഞു. തനിക്ക് ലഭിച്ച അവാര്‍ഡ് എനിക്ക് ലഭിക്കേണ്ടിയിരുന്നില്ലെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ലെന്നും നിത്യ കൂട്ടിച്ചേര്‍ത്തു. താന്‍ എന്നും വ്യത്യസ്തമായ തെരഞ്ഞെടുപ്പുകള്‍ നടത്തുന്ന വ്യക്തിയാണെന്നും നിത്യ പറഞ്ഞു. 

ജയം രവിയ്‌ക്കൊപ്പം കാതലിക്ക നേരമില്ലെ, ധനുഷിനൊപ്പമുള്ള ഇഡ്‌ലി കടൈ എന്നിവയുൾപ്പെടെ ഒരുപിടി ചിത്രങ്ങളില്‍ നിത്യ ഇതിനകം കരാറായിട്ടുണ്ട്. 

ധനുഷ് ഐശ്വര്യ രജനികാന്ത് വിവാഹമോചന കേസില്‍ വന്‍ ട്വിസ്റ്റ് !

'പോസ്റ്റ്പാര്‍ട്ടം പ്രശ്‌നങ്ങളുണ്ടായിരുന്നു': ചോദ്യങ്ങൾക്ക് ഉത്തരം നൽകി അനുരാധ