റംസാനും ദിൽഷയും ഒന്നിച്ചുള്ള ഡാൻസ് വീഡിയോകൾ ശ്രദ്ധനേടാറുണ്ട്. പിന്നാലെ ഇവർ പ്രണയത്തിലാണെന്ന തരത്തിൽ പ്രചാരണങ്ങൾ നടന്നിരുന്നു. 

റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികൾക്ക് സുപരിചിതരായവരാണ് ദിൽഷയും റംസാനും. ഇരുവരും ബി​ഗ് ബോസിൽ എത്തിയ ശേഷമാണ് കൂടുതൽ പ്രേക്ഷകര്‍ക്ക് പരിചിതരായത്. ബി​ഗ് ബോസ് സീസൺ നാലിലെ ടൈറ്റിൽ വിന്നർ കൂടി ആയിരുന്നു ദിൽഷ. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവരും തങ്ങളുടെ ‍ഡാൻസ് വീഡിയോകളെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം ഷെയർ ചെയ്ത് ഞൊടിയിട കൊണ്ടാണ് ശ്രദ്ധ നേടുന്നതും. പിന്നാലെ റംസാനും ദിൽഷയും പ്രണയത്തിലാണെന്ന തരത്തിൽ പ്രചാരണങ്ങളും നടന്നിരുന്നു. ഇവയ്ക്കെല്ലാം തക്കതായ മറുപടി തന്നെ ഇരുവരും നൽകാറുണ്ട്. അത്തരത്തിൽ ദിൽഷയുടെയും റംസാന്റെയും ഒരു മറുപടിയാണ് ശ്രദ്ധനേടുന്നത്. 

ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ദിൽഷയും റംസാനും. ഇതിനിടയിൽ ആയിരുന്നു 'എന്നും ഇങ്ങനെ കല്യാണം കൂടി നടന്നാൽ മതിയോ'? എന്ന ചോദ്യം വരുന്നത്. പിന്നെ എന്ത് ചെയ്യണമെന്ന് റംസാൻ ചോദിച്ചപ്പോൾ, 'ഒരു കല്യാണം കഴിക്കണ്ടേ' എന്നാണ് മറുപടി വന്നത്. ഇതിന്, ഞാൻ കല്യാണം കഴിക്കുന്നില്ല. എന്തിനാണ് ടഫ് ലൈഫൊക്കെ. ഇങ്ങനെ അങ്ങ് പോയാൽ പോരെ', എന്നാണ് റംസാൻ പറഞ്ഞത്. ദിൽഷയോട് ചോദിച്ചപ്പോൾ, അക്കാര്യത്തിൽ തനിക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നും ഇല്ലെന്നാണ് മറുപടി നൽകിയത്. 

View post on Instagram

റംസാനുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് അടുത്തിടെ ദിൽഷ നൽകിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. "ഞാന്‍ ആരുടെ കൂടെ നിന്നാലും അങ്ങനെയാണ് വരിക. ഞാന്‍ ഈയ്യടുത്തൊരു വീഡിയോയുടെ തമ്പ് നെയില്‍ കണ്ടത് ദില്‍ഷ കല്യാണത്തെക്കുറിച്ച് സംസാരിച്ചു എന്നാണ്. ഞാന്‍ ഡാന്‍സ് കളിക്കാന്‍ പോയൊരു സ്‌റ്റേജ് ആണത്. അവിടെ ഞാന്‍ എന്തിനാണ് എന്റെ കല്യാണത്തെക്കുറിച്ച് സംസാരിക്കുന്നത്. ഞാനും റംസാനും മൈക്ക് പിടിച്ച് നില്‍ക്കുന്നതാണ് ചിത്രം. എനിക്കത് തുറന്നു നോക്കണം എന്ന് തോന്നിയിരുന്നു. പക്ഷെ തുറന്നില്ല, കാരണം അതിലൊരു മണ്ണാങ്കട്ടയും ഉണ്ടാകില്ലെന്ന് എനിക്കറിയാം. ഞാന്‍ എന്തിനാണ് കല്യാണത്തെക്കുറിച്ച് പെര്‍ഫം ചെയ്യാന്‍ പോയൊരു വേദിയില്‍ പറയുന്നത്. അങ്ങനെ ഒരുപാട് തമ്പ് നെയിലുകള്‍ കണ്ടിട്ടുണ്ട്. അവരെ സമ്മതിക്കണം. അവന് ഇതൊക്കെ കോമഡിയാണ്. അവനിതൊന്നും കാര്യമായിട്ട് എടുക്കുന്നയാളല്ല. എനിക്ക് ചിലപ്പോള്‍ ചിരി വരും. ഞാന്‍ അപ്പോള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അവന് അയച്ചു കൊടുക്കും. ദില്‍ഷയും റംസാനും തമ്മില്‍ ഒമ്പത് മാസമായി പ്രണയത്തിലാണ് എന്നൊക്കെ കാണും. ഞാനവനെ കണ്ടിട്ട് നാലഞ്ച് മാസങ്ങളേ ആയിട്ടുള്ളൂ", എന്നാണ് ദില്‍ഷ പറഞ്ഞത്. 

വരുന്നു; മമ്മൂട്ടി- ദിലീഷ് പോത്തൻ ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News