ബിഗ് ബോസ് മലയാളം സീസണുകളിലെ ആദ്യ വനിതാ ടൈറ്റില്‍ വിജയിയാണ് ദില്‍ഷ

ബിഗ് ബോസ് മലയാളം സീസൺ നാലിൽ മികച്ച മത്സരം കാഴ്ചവച്ച് ടൈറ്റില്‍ വിജയിയായ താരമാണ് ദിൽഷ പ്രസന്നൻ (Dilsha Prasannan). ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിതാ വിജയിയായി ദിൽഷ എത്തിയപ്പോൾ വിവാദങ്ങളും പിന്നാലെയെത്തി. ബി​ഗ് ബോസ് ടൈറ്റില്‍ ദില്‍ഷയേക്കാള്‍ കൂടുതല്‍ അര്‍ഹിച്ചവര്‍ ഫൈനല്‍ സിക്സില്‍ ഉണ്ടായിരുന്നുവെന്ന വിമര്‍ശനത്തിനുള്ള തന്‍റെ പ്രതികരണവും സോഷ്യല്‍ മീഡിയയിലൂടെ ദില്‍ഷ അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദില്‍ഷ പങ്കുവച്ച തന്‍റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകശ്രദ്ധ നേടുന്നത്.

മഞ്ഞ നിറത്തിലുള്ള ലെഹങ്കയിലാണ് ദില്‍ഷ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലെഹങ്കയോടൊപ്പം ഫ്ലോറല്‍ ദുപ്പട്ടയും ഉണ്ട്. മനോഹരമായ പ്രിന്റുകളുള്ള ദുപ്പട്ടയ്ക്കും ആരാധകരുടെ പ്രത്യേക കമന്റുകളുണ്ട്. മഞ്ഞയിൽ കുളിച്ച ദിൽഷയുടെ മേക്കോവർ കളറിനോട് ചേർന്ന് നിൽക്കുന്നതാണ്. മഞ്ഞ നിറത്തിലുള്ള ഇയറിംഗ്‌സും പ്ലെയിന്‍ നെക്കും പ്രത്യേകതയാണ്. ചിത്രത്തോടൊപ്പം 'യെല്ലോ ലവ്' എന്നാണ് ദില്‍ഷ കുറിച്ചത്. 

ALSO READ : 'നിങ്ങള്‍ കോപ്പിയടിക്കപ്പെട്ടിരിക്കുന്നു ചാക്കോച്ചാ'; കുഞ്ചാക്കോ ബോബനെയും ഞെട്ടിച്ച് ഒരു വൈറല്‍ ഡാന്‍സ്

ബി​ഗ് ബോസ് നാലാം സീസണില്‍ ഷോ പുരോ​ഗമിക്കവെ വലിയ മാറ്റത്തിന് വിധേയരായ മത്സരാര്‍ഥികളുടെ കൂട്ടത്തിലാണ് ദില്‍ഷയും. അഭിപ്രായ വ്യത്യാസങ്ങള്‍ മറ്റുള്ളവരോട് തുറന്നുപറയാന്‍ തുടക്കത്തില്‍ അറച്ചുനിന്നിരുന്ന ദില്‍ഷ അവസാന റൗണ്ടില്‍ എത്തുമെന്ന് സഹമത്സരാര്‍ഥികളോ പ്രേക്ഷകരോ തുടക്കത്തില്‍ കരിതിയിരുന്നില്ല. എന്നാല്‍ ആഴ്ചകള്‍ മുന്നോട്ടുപോകവെ ദില്‍ഷ കളം പിടിച്ചു. ടാസ്കുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ മത്സരാര്‍ഥികളില്‍ ഒരാള്‍ ദില്‍ഷ ആയിരുന്നു. ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളില്‍ ഒന്നാമതെത്തിയാണ് ദില്‍ഷ ഫൈനല്‍ സിക്സിലേക്ക് നേരിട്ട് പ്രവേശനം നേടിയത്. 

View post on Instagram

നേരത്തെ റോബിനുമായും ബ്ലസ്ലിയുമായും നല്ല സൌഹൃദത്തിലാണെന്ന് പറഞ്ഞ ദിൽഷ, സൈബർ ആക്രമണത്തിൽ മനം മടുത്ത് നിലപാട് തിരുത്തിയിരുന്നു. ആരുമായും ബന്ധമില്ലെന്നായിരുന്നു ദിൽഷ പ്രതികരിച്ചത്. ഇതിന് പിന്നാലെ വലിയ വിവാദങ്ങളും ദിൽഷയെ തേടിയെത്തി. എന്നാൽ ഇതിലൊന്നും കുലുങ്ങാതെ കൂളായി നിൽക്കുകയാണ് ദിൽഷ. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോ മുതൽ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഡാൻസറാണ് ദിൽഷ.