പ്രദീപ് പണിക്കര്‍ രചിച്ച് മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്ക് ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയിരിക്കുന്നതത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാാളാണ് പ്രദീപ് പണിക്കര്‍. നാടകങ്ങളിലൂടെയാിരുന്നു അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. കറുത്തമുത്ത്, പരസ്പരം, കുങ്കുമപ്പൂവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരകളെല്ലാം പ്രദീപ് പണിക്കരുടെ രചനകളായിരുന്നു. 

പ്രദീപ് പണിക്കരുടെ രചനയിലെത്തുന്ന പുതിയ പരമ്പരയുടെ ഷൂട്ടിങ് ലൊക്കേഷനിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ മനു സുധാകരന്‍. 'ഞാന്‍ മനു സുധാകരന്‍ , മൗനരാഗം എന്ന പരമ്പരയുടെ സംവിധായകനാണ്. ഇപ്പോള്‍ നമ്മള് സീന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. പ്രേക്ഷകരെല്ലാം സീരിയല്‍ കണ്ട് വിജയിപ്പിച്ചതില്‍ സന്തോഷം ഇനിയും കാണുക, നന്ദി.' ഷൂട്ടിങ് ലൊക്കേഷനിലെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.