അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വിഘ്നേഷിന്റേതായി പ്രഖ്യാപിച്ചിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമയിലെ താര ദമ്പതികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. പിന്നാലെ തങ്ങൾക്ക് ഇരട്ട കുഞ്ഞുങ്ങൾ ജനിച്ച വിശേഷവും ഇരുവരും പങ്കുവച്ചിരുന്നു. കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന ആളുകൂടിയാണ് വിക്കി. പലപ്പോഴും കേരളത്തിൽ എത്തിയ വിശേഷങ്ങളും ചിത്രങ്ങളും തന്റെ സോഷ്യൽ മീഡിയയിലൂടെ വിഘ്നേഷ് പങ്കുവച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ശബരിമലയിലേക്ക് പോകുന്ന വിഘ്നേഷിന്റെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. 

കറുപ്പണിഞ്ഞ് മാലയിട്ട് ശബരിമലയിലേക്ക് പോകാനായി എത്തിയ ഫോട്ടോ വിഘ്നേഷ് തന്നെയാണ് സമൂ​ഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. എരുമേലിയിലേക്ക് പോകുന്ന വഴിയിലെ സൈൻ ബോർഡിന് മുന്നിൽ‌ നിന്നുള്ളതാണ് ഫോട്ടോ. 'സ്വാമിയേ.. ശരണം അയ്യപ്പ..', എന്നാണ് ഫോട്ടോയ്ക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ. ഇൻസ്റ്റാ​ഗ്രാമിൽ ഇതിനോടകം രണ്ട് ലക്ഷത്തിലേറെ പേരാണ് ഈ ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചിരിക്കുന്നത്. 

View post on Instagram

അതേസമയം, അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വിഘ്നേഷിന്റേതായി പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമി വില്ലനായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജനുവരി 17ന് ചിത്രത്തിന് തുടക്കമാകും എന്നാണ് വാര്‍ത്തകള്‍. അജിത്തിന്റെ കരിയറിലെ 62മത്തെ സിനിമ കൂടിയാണ് ഇത്. അടുത്ത വര്‍ഷം മധ്യത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്. മറ്റു താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുവിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും.

ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ 2022 ജൂൺ 9ന് ആയിരുന്നു നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം നടന്നത്. മഹാബലിപുരത്തു വച്ച് നടന്ന വിവാഹ ചടങ്ങില്‍ പ്രമുഖരായ നിരവധി സിനിമാ താരങ്ങളാണ് പങ്കെടുത്തത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയവര്‍ വിവാഹത്തില്‍ നിറസാന്നിധ്യമായിരുന്നു. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നത്. 

ജയിൽ വാസത്തിനിടെ ഒരു പുസ്തകം വായിച്ചു; ജീവിതത്തിൽ ആദ്യമായി, പ്രതീക്ഷ നൽകി; ഷൈൻ ടോം