ലോകമെമ്പാടുമുള്ള  പ്രേക്ഷകരെ രസിപ്പിച്ച സൂപ്പർ ഹിറ്റ്  ചിത്രമാണ്  ദി ലയൺ കിങ്. ആഫ്രിക്കൻ സവന്നയിൽ ജനിച്ച സിംബ എന്ന സിംഹകുഞ്ഞിന്റെ കഥയാണ് ലയൺ കിങ് പറയുന്നത്. ലോകസിനിമയിലെതന്നെ മികച്ച ആനിമേഷൻചിത്രമായ ലയൺ കിംഗ് വരുന്ന ഞായറാഴ്ച ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

ഹോളിവുഡ് സൂപ്പർ ഹിറ്റ് മൂവി 'ദി ലയൺ കിങ്' ഇന്റർനാഷണൽ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലും.

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ രസിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് ദി ലയൺ കിങ്. ആഫ്രിക്കൻ സവന്നയിൽ ജനിച്ച സിംബ എന്ന സിംഹകുഞ്ഞിന്റെ കഥയാണ് ലയൺ കിങ് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഫാസയെന്ന സിംഹരാജാവിന്റെ മകനായി ജനിച്ച സിംബയ്ക്കു രാജാവെന്ന സ്ഥാനത്തേക്ക് എത്തുക അത്ര എളുപ്പമല്ല. വർഷങ്ങളായി മുഫാസയും സ്കാർ എന്ന സിംഹവും തമ്മിലുള്ള ശത്രുത ഇതിനെ തടസ്സപ്പെടുത്തുന്നു, തുടർന്ന് സിംബ ഒളിവിൽപോകേണ്ടിവരുന്നു. 

തുടർന്ന് തന്റെ പിതാവിൽ നിന്നും ലഭിച്ച ഉപദേശങ്ങളുടെ വെളിച്ചത്തിൽ തനിക്ക് അർഹതപ്പെട്ട പ്രൈഡ് ലാൻഡിലേക്കു സിംബ തിരികെ എത്തുകയും അധികാരം സ്ഥാപിക്കുകയും ചെയ്യുന്നു, എന്നതാണ് ഈ ചിത്തത്തിന്റെ കഥാതന്തു.

ദി ലയൺ കിങ് ജൂലൈ 26 , ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും.