പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ 'കത്തനാർ' എന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നതിനെ തുടർന്ന്, സംവിധായകനൊപ്പമുള്ള താരത്തിന്റെ രസകരമായ പോസ്റ്റ് വൈറലായി.

ലയാള സിനിമാസ്വാദകർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാത്തിരിക്കുന്ന സിനിമയാണ് കത്തനാർ. ഹോം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വലിയ കാൻവാസിലാണ് ഒരുക്കിയിരിക്കുന്നതും. അടുത്തിടെ പുറത്തിറങ്ങിയ കത്തനാറിന്റെ ട്രെയിലർ ചെറുതല്ലാത്ത ആവേശം തന്നെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. സിനിമ എന്നാകും തിയറ്ററിൽ എത്തുക എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമാകാത്തത് ചെറുതല്ലാത്ത നിരാശയും സിനിമാസ്വാദകർക്കിടയിൽ ഉണ്ടായിട്ടുണ്ട്. തതവസരത്തിൽ ജയസൂര്യ പങ്കുവച്ചൊരു പോസ്റ്റ് ഏറെ വൈറൽ ആയിരിക്കുകയാണ്.

സംവിധായകൻ റോജിനൊപ്പമുള്ള ഫോട്ടോയാണ് ജയസൂര്യ പങ്കുവച്ചിരിക്കുന്നത്. റോജിന്റെ കഴുത്തിൽ കത്തിവച്ചുനിൽക്കുന്ന ജയസൂര്യയെ ഫോട്ടോയിൽ കാണാം. 'നീ കത്തനാർ ഇറക്കുന്നോ... അതോ ഞാൻ കത്തി ഇറക്കണോ.. ?', എന്നൊരു ക്യാപ്ഷനും ജയസൂര്യ നൽകിയിട്ടുണ്ട്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ കമന്റുകളും നിറഞ്ഞു. ചതിക്കാത്ത ചന്തു എന്ന ചിത്രത്തിൽ ജയസൂര്യയും കൃഷ്ണകുമാറും തമ്മിലുള്ള സംഘട്ടന രം​ഗത്തിൽ കത്തി കുത്തുന്ന സീനിനെ ഓർമിപ്പിക്കുന്നുവെന്നാണ് പലരും കമന്റ് ചെയ്തിട്ടുള്ളത്. ഒപ്പം സിനിമ കാണാനായുള്ള ആളുകളുടെ ആകാംക്ഷ നിറഞ്ഞ കമന്റുകളും കാണാം.

212 ദിവസവും 18 മാസവും കൊണ്ട് ചിത്രീകരിച്ച സിനിമയാണ് കത്തനാർ. മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രം നിർമിക്കുന്നത് ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം​ ​ഗോപാലനാണ്. 75 കോടിയാണ് ബജറ്റെന്നാണ് റിപ്പോർട്ടുകൾ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തട്അങ്ങീ 15 ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക. ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണെന്നും വൈകാതെ സിനിമ റിലീസ് ചെയ്യുമെന്നും കഴിഞ്ഞ ദിവസം ഐഡിയ സ്റ്റാർ സിം​ഗർ സീസൺ 10 ഫിനാലെയിൽ വച്ച് ജയസൂര്യ പറഞ്ഞിരുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming