Asianet News MalayalamAsianet News Malayalam

തോമുവിന് ഒരു അനിയൻ, സന്തോഷം പങ്കുവെച്ച് ഡിവൈനും ഡോണും

തോമുവിന് കൂട്ടായി കുഞ്ഞനിയന്‍ എത്തി. 12.26നാണ് കുഞ്ഞ് ജനിച്ചത്. ബിഗ് ബ്രദറായ തോമുവാണ് അനിയനെത്തിയ സന്തോഷം അനൗണ്‍സ് ചെയ്യുന്നതെന്നും ഡിവൈന്റെ പോസ്റ്റിലുണ്ടായിരുന്നു. 

divine claradon family vlog about new baby vvk
Author
First Published Sep 15, 2023, 6:24 PM IST

ഫാമിലി വ്‌ളോഗിലൂടെയായി സജീവമാണ് ഡിവൈന്‍ ക്ലാര ഡോണ്‍. ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയുടെ ഭാര്യയായ ഡിവൈന്‍ വിവാഹം മുതലേ തന്നെ സോഷ്യല്‍മീഡിയയിലെ താരമായി മാറിയതാണ്. ഇവരുടെ വിവാഹം വലിയ ചര്‍ച്ചയായിരുന്നു. മേഘ്‌ന വിന്‍സെന്റുമായി വേര്‍പിരിഞ്ഞതിന് ശേഷമായാണ് ഡോണിന്റെ ജീവിതത്തിലേക്ക് ഡിവൈന്‍ എത്തിയത്.

തോമുവിന് കൂട്ടായി കുഞ്ഞനിയന്‍ എത്തി. 12.26നാണ് കുഞ്ഞ് ജനിച്ചത്. ബിഗ് ബ്രദറായ തോമുവാണ് അനിയനെത്തിയ സന്തോഷം അനൗണ്‍സ് ചെയ്യുന്നതെന്നും ഡിവൈന്റെ പോസ്റ്റിലുണ്ടായിരുന്നു. അനിയന് കളിപ്പാട്ടം നല്‍കുമെന്നും, അവനെ എടുത്ത് നടക്കുമെന്നും തോമു ആശുപത്രിയിലെത്തിയപ്പോഴും പറഞ്ഞിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ആയതിൻറെ വീഡിയോ നേരത്തെ ഡിവൈൻ പങ്കുവെച്ചിരുന്നു. പോസ്റ്റ് വന്നതിന് പിന്നാലെ നിരവധി പേരാണ് ഡിവൈനും ഡോണിനും ആശംസകൾ അറിയിച്ചെത്തുന്നത്. 

വിചാരിച്ചതിലും നല്ല റൂമാണ് കിട്ടിയത്. തോമുവിന് എസിയില്ലാതെ പറ്റില്ല. അതിനാല്‍ എസി റൂമാണ് എടുത്തത്. ഡോണ്‍ ചേട്ടന്‍ കൂടെയുള്ളതിനാല്‍ മമ്മി ഇന്ന് കൂടെ നില്‍ക്കുന്നില്ലെന്നും ഡിവൈന്‍ പറഞ്ഞിരുന്നു. കുഞ്ഞുവാവയെ എങ്ങനെയാണ് സ്വീകരിക്കാന്‍ പോവുന്നതെന്ന് തോമു കാണിക്കുന്നുണ്ടായിരുന്നു. ചേട്ടനും വാവയും വണ്ടിയും അങ്ങനെയാണ് ഞങ്ങള്‍ ഉറങ്ങുന്നതെന്നായിരുന്നു തോമു അമ്മയോട് പറഞ്ഞത്.

ആദ്യത്തേത് സിസേറിയനായതിനാല്‍ ഇത്തവണയും അങ്ങനെ തന്നെയാണ്. സിസേറിയന്‍ സമയത്ത് ഡിംപിളും ഡാഡിയും മമ്മിയും അമ്മയും എല്ലാവരും ഇങ്ങോട്ടേക്ക് വരും. പ്രസവത്തെക്കുറിച്ചോര്‍ത്ത് എനിക്ക് ടെന്‍ഷനൊന്നുമില്ല. ഡോണ്‍ ചേട്ടന്‍ നല്ല ടെന്‍ഷനിലാണ്. എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. ആശുപത്രിയില്‍ വന്ന് അഡ്മിറ്റായതിന് ശേഷം ഡേറ്റിനെക്കുറിച്ച് പറയാമെന്ന് കരുതിയതാണ്. വാവ വരാന്‍ ഇനി മണിക്കൂറുകള്‍ കൂടിയേയുള്ളൂവെന്നായിരുന്നു ഡിവൈന്‍ പറഞ്ഞത്. ആദ്യത്തേത് സിസേറിയനായതിനാല്‍ ഇത്തവണയും അങ്ങനെ തന്നെയാണെന്ന് നേരത്തെ ഡിവൈൻ പറഞ്ഞിരുന്നു.

‘ഖുഷി’ ഹിറ്റ്; 100 കുടുംബങ്ങള്‍ക്ക് ഒരുലക്ഷം നല്‍കി വാക്കു പാലിച്ച് വിജയ് ദേവരകൊണ്ട

'അവര്‍ ലെസ്ബിയന്‍ സെക്സിന് പോലും വിധേയമാക്കി': ബിഗ്ബോസ് മുന്‍താരത്തിന്‍റെ വെളിപ്പെടുത്തല്‍

Asianet News Live
 

Follow Us:
Download App:
  • android
  • ios