ആർഭാടങ്ങൾ ഒന്നുമില്ലാതെ വളരെ ലളിതമായിട്ടായിരുന്നു ദിയയുടെ വിവാഹം.

ലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബത്തിൽ കൃഷ്ണ കുമാറിന്റെ ഭാ​ര്യയ്ക്കും നാല് പെൺമക്കൾക്കും സ്വന്തമായി യുട്യൂബ് ചാനലും ഉണ്ട്. മൂത്ത മകൾ അഹാന അച്ഛന്റെ ചുവടുപിടിച്ച് അഭിനയ ലോകത്തേക്ക് തിരിഞ്ഞപ്പോൾ മറ്റുള്ളവർ തങ്ങളുടേതായ തിരക്കുകളിൽ വ്യാപൃതരാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു നാല് മക്കളിൽ ഒരാളായ ദിയ കൃഷ്ണയുടെ വിവാഹം. 

അശ്വിൻ ഗണേഷാണ് ദിയ കൃഷ്ണയുടെ ഭർത്താവ്. രണ്ട് വർഷത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ വിശേഷങ്ങളെല്ലാം പങ്കുവച്ച് ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. നിലവിൽ മധുവിധു ആഘോഷിക്കുകയാണ് ദിയയും അശ്വിനും. ഇതിന്റെ ഫോട്ടോകളും വീഡിയോകളും ഇവർ പങ്കിട്ടിട്ടുണ്ട്.

ബാലിയിൽ ആണ് ഹണിമൂൺ ആഘോഷം. ഇവിടെ നിന്നും പങ്കുവച്ചൊരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. സ്വിമ്മിംഗ് സ്യൂട്ട് ധരിച്ച് അശ്വിനൊപ്പം നിൽക്കുകയാണ് ദിയ. ദിയയ്ക്ക് അശ്വിൻ സ്നേഹ ചുംബനവും നൽകുന്നത് ഫോട്ടോയിൽ കാണാം. ഡയമണ്ട് ബീച്ചിൽ നിന്നുള്ളതാണ് ചിത്രം. ഫോട്ടോയെ സപ്പോർട്ട് ചെയ്തും വിമർശിച്ചും നിരവധി പേർ കമന്റുകൾ ചെയ്യുന്നുണ്ട്. 

View post on Instagram

അതേസമയം, കൃഷ്ണ കുമാര്‍, സിന്ധു, അഹാന, ഇഷാനി, ഹന്‍സിക എന്നിവരും ദിയയ്ക്കും അശ്വിനുമൊപ്പം ബാലിയില്‍ അവധിക്കാലം ആഘോഷിക്കുന്നുണ്ട്. ഇവരും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ ലോകത്ത് പങ്കുവയ്ക്കുന്നുമുണ്ട്. 

View post on Instagram

ആർഭാടങ്ങൾ ഒന്നുമില്ലാതെ വളരെ ലളിതമായിട്ടായിരുന്നു ദിയയുടെ വിവാഹം. ഇത്തരത്തിൽ ലളിതമായി വിവാഹം നടത്തിയത് എന്ത് എന്ന ചോദ്യത്തിന് ദിയ നൽകിയ മറുപടി ഏറെ ശ്രദ്ധനേടിയിരുന്നു. "പണ്ട് മുതലേ എനിക്ക് അതായിരുന്നു ഇഷ്ടം. വളരെ പ്രൈവറ്റ് ആയി തന്നെ വിവാഹം നടത്തണമെന്നായിരുന്നു. എന്നെ ഇഷ്ടമുള്ളവരും എനിക്ക് ഇഷ്ടമുള്ളവരും മാത്രം വന്ന് ഞങ്ങളെ അനു​ഗ്രഹിച്ച് പോകണമെന്നായിരുന്നു ആ​ഗ്രഹം. അതുപോലെ തന്നെ എല്ലാം നടന്നു. വളരെ മനോഹ​രമായിരുന്നു എല്ലാം", എന്നായിരുന്നു ദിയയുടെ മറുപടി. 

അർദ്ധരാത്രി 12 മുതൽ ഷോ, ടിക്കറ്റ് നിരക്ക് കുതിച്ചുയരും; തിയറ്ററുകളിൽ തീപാറിക്കാൻ 'ദേവര'

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..