പരമ്പരയിലെ ജോഡികളായ നലീഫും ഐശ്വര്യയും യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയാണോ എന്ന സംശയം ആരാധകർ പലപ്പോഴായി പങ്കുവച്ചിരുന്നു.

റെ ആകാംക്ഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളിലൂടെയാണ് മൗനരാഗം കടന്നുപോകുന്നത്. വിവാഹം വരെ എത്തിയ കല്യാണിയെ രക്ഷിക്കാൻ കിരണും സുഹൃത്തുക്കളും എത്തുന്നതും തുടർന്നുള്ള ആവേശം നിറച്ച കഥാ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ഇതിനെല്ലാം ഉപരി കല്യാണിയുടെ ധീരമായ ഭാവമാറ്റമാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്.

പരമ്പരയിലെ ജോഡികളായ നലീഫും ഐശ്വര്യയും യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയാണോ എന്ന സംശയം ആരാധകർ പലപ്പോഴായി പങ്കുവച്ചിരുന്നു. എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് പറഞ്ഞ് നലീഫ് വ്യക്തത വരുത്തുകയും ചെയ്തു. ഇരുവരുടെയും മണാലി ട്രിപ്പിനിടെയുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ആരാധകരുടെ സംശയം.

View post on Instagram

ഈ സംശയം ദൂരീകരിച്ചതിന് പിന്നാലെ മണാലി ഡയറീസ് പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ. ട്രിപ്പിനിടെയുള്ള ചിത്രങ്ങൾക്കൊപ്പം മഞ്ഞ് വാരിയെറിഞ്ഞ് ആസ്വദിക്കുന്ന വീഡിയോയും പ്രേക്ഷകരുടെ കല്യാണി പങ്കുവച്ചിട്ടുണ്ട്. സ്വപ്നം യാഥാർത്ഥ്യമായി എന്നൊരു കുറിപ്പാണ് വീഡിയോക്ക് ഐശ്വര്യ നൽകിയിരിക്കുന്നത്. 

View post on Instagram

പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. തമിഴ് താരമായ ഐശ്വര്യയെ പ്രദീപാണ് ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്.

View post on Instagram