അതിവേഗം ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് ബോളിവുഡ് നായിക ആലിയ ഭട്ട്. ബോളിവുഡിൽ സജീവമായ താരത്തിന് തെന്നിന്ത്യയിലും ആരാധകരുണ്ട്. പ്രേക്ഷകർ മാത്രമല്ല സിനിമാതാരങ്ങളും ആലിയയുടെ ആരാധകരുടെ കൂട്ടത്തിലുണ്ട്. നേരത്തെ പല താരങ്ങളും ആലിയയോടുള്ള  ആരാധന തുറന്നുപറ‍ഞ്ഞിട്ടുണ്ടെങ്കിലും മലയാളത്തിന്‍റെ സ്വന്തം താരമായ ദുല്‍ഖറും തന്‍റെ ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ്.

താൻ കടുത്ത ആലിയ ഭട്ട് ആരാധകനാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തില്‍ ദുൽഖർ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരുപാട് പേരുടെ സ്വപ്ന നായികയാണ് ആലിയ ഭട്ട് എങ്കിലും എന്നാൽ തനിക്ക് ആലിയയോട് ക്രഷില്ലെന്ന് ദുൽഖർ വെളിപ്പെടുത്തി.അതിനെല്ലാം പുറമെ അപൂര്‍വമായ മറ്റൊരു ആഗ്രഹവും തരം തുറന്നുപറ‍ഞ്ഞു. ആഗ്രഹം ഇങ്ങനെയായിരുന്നു. മകൾ മറിയം വളർന്ന് വലുതാകുമ്പോൾ ആലിയയെ പോലെ ആയി കാണാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു അത്.

ബാലതാരമായി സിനിമയിയിലെത്തിയ താരമാണ് ആലിയ. കരൺ ജോഹർ ചിത്രമായ സ്റ്റുഡന്റസ് ഓഫ് ദ് ഇയറിലൂടെയൊണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് പുറത്തുവന്ന ഹൈവേ പ്രേക്ഷക ശ്രദ്ധ നേടി. സംവിധായകൻ മഹേഷ് ഭട്ട് നടി സോണി റസ്ദാന്‍ ദമ്പതികളുടെ മകളാണ് ആലിയ.