പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് സുൽഫത്തിന് ആശംസകളുമായി രം​ഗത്തെത്തിയത്. ഏറ്റവും മഹത്തായ സ്നേഹം, സുലുകുട്ടി തുടങ്ങിയ ഹാഷ് ടാഗോടെയാണ് ദുൽഖർ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 

ലയാളികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വൈറലാകാറുണ്ട്. അത്തരത്തിൽ മാതൃദിനത്തിൽ ദുൽഖർ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

“അവൾ നിസ്വാർത്ഥമായ സ്നേഹത്തിന്റെ നിർവചനം, സൗന്ദര്യത്തിന്റെയും ആകർഷകത്വത്തിന്റെയും സംക്ഷിപ്തരൂപം, ഞങ്ങളെയെല്ലാം നിർവ്വചിക്കുന്നവൾ, ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവൾ, ഞങ്ങളെ കുറിച്ചോർത്ത് ഏറ്റവും വിഷമിക്കുന്നവൾ, അവൾക്കും മുകളിൽ ഞങ്ങൾക്ക് പ്രാധാന്യം നൽകുന്നവൾ, ഒരു നിമിഷം പോലും വിശ്രമിക്കാത്തവൾ, എന്തു ജോലിയും പൂർത്തിയാക്കാൻ കഴിയുന്ന മൾട്ടി ടാസ്കർ, എല്ലാ മൂല്യങ്ങളും ഞങ്ങളിലേക്ക് പകർന്നവൾ, വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയാത്തവൾ, എന്റെ സുന്ദരി ഉമ്മിച്ചീ, മാതൃദിനാശംസകൾ,” എന്നാണ് ദുൽഖർ കുറിക്കുന്നത്.

ഈ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് സുൽഫത്തിന് ആശംസകളുമായി രം​ഗത്തെത്തിയത്. ഏറ്റവും മഹത്തായ സ്നേഹം, സുലുകുട്ടി തുടങ്ങിയ ഹാഷ് ടാഗോടെയാണ് ദുൽഖർ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona