നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായവരാണ് നടി ദുര്‍ഗ കൃഷ്‍ണയും യുവനിര്‍മ്മാതാവ് അര്‍ജുന്‍ രവീന്ദ്രനും. അവിചാരിതമായി ജീവിതത്തിലേക്ക് എത്തിയ പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ അര്‍ജുന്‍ തന്നെ പ്രൊപ്പോസ് ചെയ്‍തതിന്‍റെ ഒരു ഓര്‍മ്മച്ചിത്രം പങ്കുവച്ചിരിക്കുകയാണ് ദുര്‍ഗ. ഒരുമിച്ചുള്ള ഒരു ട്രെയിന്‍ യാത്രയില്‍ നിന്നുള്ള ചിത്രമാണ് ഇത്. 

ട്രെയിന്‍ സെല്‍ഫി എന്ന ടാഗോടെയാണ് ദുര്‍ഗ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു ട്രെയിന്‍ യാത്രയ്ക്കിടെയാണ് അര്‍ജുന്‍ തന്നോട് ആദ്യമായി പ്രണയാഭ്യര്‍ഥന നടത്തിയതെന്ന് ദുര്‍ഗ നേരത്തെ പറഞ്ഞിട്ടുണ്ട്. അപ്രതീക്ഷിതമായി നല്‍കിയ ഒരു ചുംബനത്തിനു ശേഷമായിരുന്നു പ്രൊപ്പോസല്‍. പ്രൊപ്പോസലിനു ശേഷമുള്ള സെല്‍ഫി എന്ന കുറിപ്പോടെയാണ് ദുര്‍ഗ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

ഏപ്രില്‍ നാലിന് ഗുരുവായൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന്‍റെയും റിസപ്‍ഷന്‍റെയുമൊക്കെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ആളാണ് ദുര്‍ഗ. പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫെഷന്‍സ് ഓഫ് എ കുക്കൂ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. വൃത്തം, കിംഗ് ഫിഷ്, റാം, കുടുക്ക് 2025 തുടങ്ങിയ ചിത്രങ്ങള്‍ പുറത്തുവരാനുണ്ട്. ഏപ്രില്‍ നാലിന് ഗുരുവായൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona