മര്‍ച്ചന്‍റ് നേവിയില്‍ ഉദ്യോഗസ്ഥനായ അഭിജിത്ത് ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്

അമല പോളിന്‍റെ (Amala Paul) സഹോദരന്‍ അഭിജിത്ത് പോളിന്‍റെ (Abijith Paul) വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. അല്‍ക കുര്യന്‍ ആണ് വധു. വിവാഹത്തിലും പിന്നീട് നടന്ന റിസപ്‍ഷനിലും ഇരു കുടുംബങ്ങളുടെയും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്.

YouTube video player

മര്‍ച്ചന്‍റ് നേവിയില്‍ ഉദ്യോഗസ്ഥനായ അഭിജിത്ത് ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമല പോള്‍ നായികയായ ജോഷി ചിത്രം ലൈലാ ഓ ലൈലയില്‍ അഭിജിത്ത് അഭിനയിച്ചിരുന്നു. ദേവി എന്ന ചിത്രത്തിലും ഒരു ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് ജോലിത്തിരക്കുകള്‍ മൂലം കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചില്ല.

YouTube video player

അതേസമയം 2019ല്‍ പുറത്തെത്തിയ തമിഴ് ചിത്രം 'ആടൈ'യ്ക്കു ശേഷം രണ്ട് ആന്തോളജി ചിത്രങ്ങളിലാണ് അമല പോള്‍ അഭിനയിച്ചത്. തമിഴ് ചിത്രം കുട്ടി സ്റ്റോറിയും നെറ്റ്ഫ്ളിക്സിന്‍റെ തെലുങ്ക് ആന്തോളജി ചിത്രം പിട്ട കാതലുവും. തമിഴ് ചിത്രം അതോ അന്ത പറവൈ പോലെ, ബ്ലെസ്സിയുടെ പൃഥ്വിരാജ് നായകനാവുന്ന ചിത്രം ആടുജീവിതം എന്നിവയാണ് അമല പോളിന്‍റേതായി പുറത്തുവരാനുള്ള സിനിമകള്‍. കണ്ണന്‍ താമരക്കുളം ജയറാമിനെ നായകനാക്കി സംവിധാനം ചെയ്‍ത അച്ചായന്‍സ് ആണ് അമല പോളിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ മലയാള ചിത്രം.