എൻജോയ് എൻചാമി എന്ന തമിഴ് ഫോക്ക് പാട്ടിന് ചുവടുവയ്ക്കാത്തവർ തന്നെ കുറവായിരിക്കും. 

എൻജോയ് എൻചാമി എന്ന തമിഴ് ഫോക്ക് പാട്ടിന് ചുവടുവയ്ക്കാത്തവർ തന്നെ കുറവായിരിക്കും. ഈയടുത്ത കാലത്ത് അത്രയും ഹിറ്റായ ഒരു പാട്ടു തന്നെയില്ല എന്നതു തന്നെ കാരണം. തമിഴ് കർഷകരുടെ പാലയനത്തിന്റെയും കാലഹരണത്തിന്റെയും തീവ്രവമായ അവതരണമാണ് എൻജോയ് എൻചാമി. അതിന്റെ അർത്ഥമൊന്നും ഉൾക്കൊണ്ടില്ലെങ്കിലും, പാട്ടിന്റെ വരികൾ മൂളുന്നവരും അതിലെ സംഗീതത്തിന് ചുവടുവയ്ക്കുന്നവരും തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി നിൽക്കുന്നത്. 

സോഷ്യൽ മീഡിയയെ സംബന്ധിച്ച് പഴകിപ്പോകേണ്ട കാലം കഴിഞ്ഞെങ്കിലും എൻചാമിക്ക് ഇപ്പോഴും ഇവിടങ്ങളിൽ ജീവനുണ്ട്. അതു തെളിയിക്കുന്നതാണ് സെലിബ്രേറ്റികൾ പോലും ഇപ്പോഴും ആ സംഗീതത്തിന് ചുവടുവയ്ക്കുന്നത്. ഇപ്പോഴിതാ മലയാളികളുടെ പ്രിയങ്കരിയായ കുട്ടിത്താരമാണ് വീഡിയോയുമായി എത്തിയിരിക്കുന്നത്. മിനി സ്ക്രീനിന്റെ പ്രിയ താരം സോന ജെലീനയാണ് പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അങ്ങനെ ഞാനും ചെയ്തു എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. 

View post on Instagram

മൌനരാഗത്തിൽ പാറുക്കുട്ടിയായി എത്തുന്ന സോന ജെലീന പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളിലൊരാളാണ്. വാനമ്പാടി എന്ന സൂപ്പർ ഹിറ്റ് പരമ്പരകയിലൂടെ തംബുരു ആയി എത്തി പ്രിയങ്കരിയായ താരം വളരെ പെട്ടെന്നാണ് പ്രേക്ഷകരിൽ സ്ഥാനം കണ്ടെത്തിയത്. ഇപ്പോൾ മൌനരാഗത്തിലെ പാറുക്കുട്ടിക്കും വലിയ സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്.