'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരങ്ങളാണ് ശിവാനി മേനോനും മുടിയനെന്ന് വിളിക്കുന്ന റിഷിയും.  രസകരമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ ശിവാനിയും മുടിയനും സോഷ്യല്‍ മീഡിയയിലും സജീവമാണ്. 

തന്റെ വിശേഷങ്ങളെല്ലാം ശിവാനി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി ശിവാനിക്കും യൂട്യൂബ് ചാനലുണ്ടെങ്കിലും മുടിയന്റെ യുട്യൂബ് ചാനൽ വീഡിയോകളിലാണ് ശിവാനി കൂടുതലും പ്രത്യക്ഷപ്പെടുന്നത്. പരമ്പരയ്ക്ക് പുറത്ത്  പ്രാങ്ക് വീഡിയോകളിലും, ഡാന്‍സ് വീഡിയോകളിലും എപ്പോഴും റിഷിയും ശിവാനിയും ഒന്നിച്ചുതന്നെ എത്താറുണ്ട്. ഇരുവരും ഒന്നിച്ചുള്ള  ജോക്കര്‍ ഫോട്ടോഷൂട്ടടക്കം  ഏറെ ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ റിഷി ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. കടൽത്തീരത്ത് നിന്നുള്ള വ്യത്യസ്തമായൊരു ചിത്രമാണ് റിഷി  പങ്കുവച്ചത്. 'സന്തുലിതം, അതാണ് എല്ലാം, ഒരുമിച്ച് നിൽക്കൂ, അത് കാത്തുസൂക്ഷിക്കൂ.. എന്നൊരു കുറിപ്പും താരം പങ്കുവയ്ക്കുന്നു....

നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. നിങ്ങളാണ് യഥാർത്ഥ സഹോദരങ്ങളെന്ന് ചിലർ പറയുമ്പോൾ, മോശം കമന്റുകളുമായും ചിലർ എത്തുന്നുണ്ട്. നേരത്തെ വീഡിയോക്ക് സദാചാര കമന്റുകളുമായി എത്തിയവർക്ക് റിഷി ശക്തമായ ഭാഷയിൽ മറുപടി നൽകിയിരുന്നു.