മിനി സ്ക്രീന്‍ ആരാധകര്‍ക്ക് ഏറെ സുപരിചിതനാണ് ആദിത്യന്‍ ജയന്‍. അടുത്ത കാലത്ത് നടന്ന വിവാഹവും കുഞ്ഞു പിറന്നതുമടക്കം ഓരോ വിശേഷങ്ങളും ആദിത്യന്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടി അമ്പിളി ദേവിയുമായുള്ള വിവാഹവും തുടര്‍ന്നുള്ള വിശേഷങ്ങളുമെല്ലാം ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ സങ്കട ഘട്ടത്തില്‍ കൂടെ നിന്ന സുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞുള്ള ആദിത്യന്‍റെ കുറിപ്പാണ് ആരാധകര്‍ ഏറ്റെടുക്കുന്നുത്. വൈകാരികമായി കുറിപ്പിന് പ്രതികരണവുമായി നിരവധി പേരാണ് എത്തുന്നത്.

കുറിപ്പ് വായിക്കാം

'കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ കുറച്ചു വിഷമത്തിലായിരുന്നു. എന്‍റെ നാശം മാത്രം ആഗ്രഹിക്കുന്നവര്‍ ആണ് ചുറ്റുമുള്ളത്. എന്‍റെ മരണം ഉൾപ്പെടെ, അത് എനിക്ക് നന്നായി മനസിലായി, പക്ഷേ എന്‍റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന കുറച്ചു സുഹൃത്തുക്കൾ, അതിൽ പെൺസുഹൃത്തുക്കളും ആൺ സുഹൃത്തുക്കളുമുണ്ട് അവര്‍ക്ക് വേണ്ടിയാണ് ഞാൻ ഈ പോസ്റ്റിഇടുന്നത്.

2013 ല്‍ എന്‍റെ അമ്മ എന്നെ വിട്ടു പോയപ്പോൾ ഉണ്ടായ പോലത്തെ വിഷമം ആയിരുന്നു, പക്ഷേ കാര്യം പോലും അറിയാതെ എന്‍റെ ഒപ്പം നിന്ന എന്‍റെ സുഹൃത്തുക്കൾക്ക് കൂപ്പുകൈ. അതില്‍ നിന്നും ഞാൻ ഇന്നും പുറത്തുവന്നിട്ടില്ല. അത്ര വേദന യായിരുന്നു. സാരമില്ല ഇതൊക്കെ ഒരു എക്സ്പീരിയൻസ് ആണ്.

എതായാലും എന്‍റെ ഫാമിലി വിഷയമോ ഒന്നുമല്ല കേട്ടോ അതിൽ ആരും സന്തോഷിക്കണ്ട. നമ്മൾ കാരണം ആര്‍ക്കും ഒരു വിഷമവും ഉണ്ടാകരുത് അത്രേ ഉള്ളൂ. സന്തോഷമായി ഇരിക്കട്ടെ, എല്ലാവരും ഇനി എന്തെല്ലാം കാണാൻ ബാക്കി കിടക്കുന്നു അപ്പോൾ ഇനിയും മുന്നോട്ട് പോയേ പറ്റൂ. നമുക്കുള്ളത് നമുക്ക് വന്നു ചേരും എത്ര മാറി പോയാലും അല്ലാത്തത് അങ്ങു പോകും എത്ര കണ്ടതാ. എന്നായിരുന്നു ആദിത്യന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.'