സു സു സുധി വാത്മീകം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് ശിവദ സുപരിചിതയാകുന്നത്. ചിത്രത്തിലെ കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ച ശിവദ അവസാനം എത്തിയത് ലൂസിഫറിലായിരുന്നു. സോഷ്യൽ മീഡിയയിലു സജീവമാണ് താരം. വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് തുടര്‍ന്ന താരം പ്രസവത്തിനായാണ് ചെറിയ ബ്രേക്കെടുത്തത്.

2015ല്‍ വിവാഹിയായ ശിവദയുടെ നാലാം വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞദിവസം. ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് ശിവദ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.  ഭര്‍ത്താവ് മുരളീകൃഷ്ണനൊപ്പമുള്ള റൊമാന്‍റിക് ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു തന്‍റെ പ്രിയതമന് ശിവദ ആശംസകള്‍ നേര്‍ന്നത്. വളരെ രസകരമായിരുന്നു ശിവദയുടെ കുറിപ്പ്. 'നാളിതുവരെ ഞങ്ങൾ പരസ്പരം സഹിക്കാൻ തുടങ്ങിയിട്ട് നാല് വർഷമായി' എന്നായിരുന്നു ആ കുറിപ്പ്. 

പ്രസവത്തിന് ശേഷം സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവിനൊരുങ്ങുകായാണ് ശിവദയിപ്പോള്‍. ഫിറ്റ്നസ് സെന്‍ററില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ താരം നിരന്തരം പങ്കുവച്ചിരുന്നു. തന്‍റെ കുഞ്ഞിനെ പിടിച്ചു നില‍്ക്കുന്ന ട്രെയിനറുടെ വീഡിയോയും വൈറലായി. ഉറ്റ സുഹൃത്ത് ട്രെയിനര്‍ ആയാല്‍  ഇങ്ങനെ ചില ഗുണങ്ങളുണ്ടെന്ന കാപ്ഷനോടെയായിരുന്നു ശിവദയുടെ പോസ്റ്റ്.